ചിലർക്കിപ്പോഴും കൊറോണ വരാത്തത് എന്തുകൊണ്ട്? കാരണങ്ങളിതെല്ലാം..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചിലർക്കിപ്പോഴും കൊറോണ വരാത്തത് എന്തുകൊണ്ട്? കാരണങ്ങളിതെല്ലാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2022, 01:03 pm IST
Facebook
Twitter
WhatsAppTelegram

നമുക്ക് ചുറ്റുമൊന്ന് കണ്ണോടിച്ചാൽ കൊറോണ വരാത്തതായി ഇപ്പോൾ ആരുമില്ലെന്ന് തോന്നും. ഒരു കുടുംബത്തിലെ ഒട്ടുമിക്ക അംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ച് കഴിഞ്ഞ ഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. നമ്മുടെ കുടുംബം, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, അയൽപക്കത്തുള്ളവർ അങ്ങനെ ആരെ എടുത്ത് നോക്കിയാലും ഭൂരിഭാഗം ആളുകൾക്കും രോഗം വന്ന് പോയി കഴിഞ്ഞു. ആദ്യ തരംഗത്തിൽ നിന്നും രക്ഷപ്പെടാത്തവർ രണ്ടാം തരംഗത്തിൽ പിടികൊടുത്തു. രണ്ട് തരംഗങ്ങളിലും പിടികൊടുക്കാതിരുന്ന പലരും മൂന്നാം തരംഗത്തിൽ അടിയറവ് പറഞ്ഞു. എന്നിട്ടും കൊറോണ സ്ഥിരീകരിക്കാത്ത ‘ചിലർ’ ഇപ്പോഴും നമുക്കിടയിലുണ്ട്.

പത്ത് പേരെ എടുത്താൽ ചിലപ്പോൾ അതിൽ ഒരാൾ എന്ന തരത്തിലായിരിക്കും മേൽപ്പറഞ്ഞ കൊറോണ വാരത്തവരുണ്ടാകുക. എന്തുകൊണ്ടാണ് മൂന്ന് തരംഗങ്ങളും കടന്ന് പോയിട്ടും ഈ വിഭാഗക്കാർക്ക് രോഗം പിടിപെടാതെ ഇരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ.. 2019ൽ കണ്ടെത്തിയ വൈറസ് നമുക്കിടയിൽ കഴിഞ്ഞ രണ്ട് വർഷമായി ഉണ്ടായിട്ടും ഒരു പ്രത്യേക വിഭാഗത്തിന് കൊറോണ തീണ്ടാത്തത് എന്തുകൊണ്ടാണെന്ന് നോക്കാം.

പല തരംഗങ്ങൾ വന്നു പോയിട്ടും സ്വയം ബാധിതരാകാതെയും മറ്റുള്ളവർക്ക് പകർന്നു നൽകാതെയും ഇരുന്ന ചിലരാണിവർ. ശരീരത്തിൽ വലിയ അളവിൽ ‘ടി സെല്ലുകൾ ‘ ഉണ്ടായിരുന്നവരാകാം ഇത്തരക്കാരെന്നാണ് നിഗമനം. ഒരുതരം മെമ്മറി കോശങ്ങളാണ് ടി സെല്ലുകൾ. നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിൽ വലിയ പങ്കുവഹിക്കുന്ന മെമ്മറി കോശങ്ങളാണിത്. ഇത്തരത്തിലുള്ള ടി സെല്ലുകൾ ശരീരത്തിൽ രൂപപ്പെട്ടവർക്ക് മഹാമാരിയെ ചെറുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ഗവേഷകർ അനുമാനിക്കുന്നത്.

ഇതുകൂടാതെ ചിലരുടെ ജനിതക ഘടനയുടെ പ്രത്യേകതകളും കൊറോണയെ അകറ്റി നിർത്താൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ടാകാമെന്നാണ് പറയപ്പെടുന്നത്. പല തരത്തിലുള്ള കൊറോണ വൈറസുകൾക്ക് വ്യത്യസ്തമായ സ്വഭാവ സവിശേഷതകളുണ്ട്. എന്നാൽ ചില സമാനതകളും ഇവ പലപ്പോഴും പ്രകടിപ്പിക്കുന്നു. ഈ സമാനതകൾ തിരിച്ചറിയാൻ നമ്മുടെ ശരീരത്തിലെ പ്രതിരോധ കോശങ്ങൾക്ക് സാധിച്ചതാകും കൊറോണ വൈറസിൽ നിന്ന് മാറ്റി നിർത്തിയതെന്നും ഗവേഷകർ പറയുന്നു.

എന്നാൽ ഇതുവരെ പരിശോധന നടത്താതിരുന്നതിനാലാണ് പലർക്കും കൊറോണ തിരിച്ചറിയാതെ പോയതെന്ന വാദവും വിമർശനമായി ഉയരുന്നുണ്ട്. ലക്ഷണങ്ങൾ പ്രകടിപ്പിക്കാതിരുന്നതിനാൽ പരിശോധന നടത്താതെ ഇരിക്കുന്നവർ മറ്റുള്ളവർക്ക് രോഗം പടർത്താൻ കാരണമാകുന്നുവെന്നാണ് പറയുന്നത്. ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് കരുതി ആരും തന്നെ വാക്‌സിനോട് വിമുഖത കാണിക്കരുതെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Tags: COVID-19covidcorona virus
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies