ആലപ്പുഴ: വൈദ്യുത പോസ്റ്റിന് മുകളിൽ ഇരുന്ന് ജോലി ചെയ്യുകയായിരുന്ന ലൈൻമാനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചതായി പരാതി. കെഎസ്ഇബി എസ്എൻപുരം സെക്ഷനിലെ ലൈൻമാനായ ആലപ്പുഴ അമ്പലപ്പുഴ കാട്ടൂക്കാരൻ സ്വദേശിയായ ഓമനക്കുട്ടനാണ് ആക്രമണത്തിന് ഇരയായത്.
കല്ലേറ് കൊണ്ട് തലയ്ക്ക് മുറിവേറ്റ് രക്തം വാർന്നു. ഇതേ തുടർന്ന് ഓമനക്കുട്ടൻ പോസ്റ്റിൽ നിന്ന് ഊർന്ന് വീഴുകയായിരുന്നു.വീഴ്ചയിൽ കൈയ്ക്കും പരിക്കേറ്റു.
വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ഭരതൻ എന്നയാളാണ് ഓമനക്കുട്ടനെ അസഭ്യം പറഞ്ഞ് കല്ലെറിഞ്ഞതെന്നാണ് വിവരം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ആക്രമണത്തിനിരയായ ഓമനക്കുട്ടൻ ഇപ്പോൾ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments