നാട്ടിൽ സമാധാനമുണ്ടാക്കിയിട്ട് പോരേ ലോകസമാധാനത്തിന് രണ്ട് കോടി നൽകുന്നതെന്ന് വി. മുരളീധരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാട്ടിൽ സമാധാനമുണ്ടാക്കിയിട്ട് പോരേ ലോകസമാധാനത്തിന് രണ്ട് കോടി നൽകുന്നതെന്ന് വി. മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2022, 01:25 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ഒരു വശത്ത് സിപിഎം ഗുണ്ടകൾ പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ കൊന്നൊടുക്കുമ്പോൾ തന്നെ ലോകസമാധാനത്തിന് സംസ്ഥാന ബജറ്റിൽ രണ്ട് കോടി രൂപ മാറ്റിവെച്ച പ്രഖ്യാപനം നടത്താൻ പിണറായി വിജയനും ധനമന്ത്രി കെ.എൻ ബാലഗോപാലിനും ഉളുപ്പുണ്ടായിരുന്നോയെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ. പാലക്കാട് യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാർ സിപിഎം,ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ അക്രമത്തിൽ കൊല്ലപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചുവെന്നതിന് അപ്പുറം അരുൺ ചെയ്ത കുറ്റം എന്താണെന്ന് വി. മുരളീധരൻ ചോദിച്ചു. തുടർഭരണം നേടിയിട്ട് യുപിയിൽ പ്രതിപക്ഷ പാർട്ടി നേതാക്കൻമാരെ ബിജെപിക്കാർ കൊന്നൊടുക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലെ സ്ഥിതി എന്താണ് ? അതുകൊണ്ടാണ് ഉത്തർപ്രദേശിനെ കേരളമാക്കരുതെന്ന് യോഗി പറഞ്ഞത്. പക്ഷെ അത് പറഞ്ഞപ്പോൾ ഏറ്റവും കൂടുതൽ കലിതുളളിയത് വി.ഡി സതീശനാണ്. കഴിഞ്ഞ ദിവസം ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി കെപിസിസി പ്രസിഡന്റിനെതിരെ കൊലവിളി ഉയർത്തിയതിന് ശേഷവും സതീശന് ഇതേ അഭിപ്രായമാണോയെന്നും വി. മുരളീധരൻ ചോദിച്ചു.

കൊലപാതകം തുടർച്ചയായി നടത്താനുളള ലൈസൻസ് അല്ല തുടർഭരണം. ഈ നാട്ടിലെ ജനങ്ങൾക്ക് സമാധാനപരമായി ജീവിക്കാനുളള സാഹചര്യം സൃഷ്ടിക്കേണ്ട ഉത്തരവാദിത്വം സിപിഎമ്മിനുണ്ട്. സർക്കാരും പാർട്ടിയും ഒന്നാണെന്നാണ് കോടിയേരി പറഞ്ഞത്. മാർക്‌സിസ്റ്റ് പാർട്ടി നടത്തുന്ന എല്ലാ ഗുണ്ടായിസത്തെയും സർക്കാർ അംഗീകരിക്കുന്നുവെങ്കിൽ ജനങ്ങൾക്ക് മുൻപിലുളള വലിയ വെല്ലുവിളിയാണത്. കൊലക്കത്തിയുടെ രാഷ്‌ട്രീയം അവസാനിപ്പിക്കണം. എല്ലാവർക്കും സമാധാനപരമായ രാഷ്‌ട്രീയ പ്രവർത്തനത്തിനുളള അവകാശം ഇല്ലാതാക്കാൻ പിണറായിയല്ല ആര് വിചാരിച്ചാലും സാധിക്കില്ലെന്നും വി. മുരളീധരൻ പറഞ്ഞു.

സംഭവത്തിൽ രാഷ്‌ട്രീയമില്ലെന്ന പോലീസ് ഭാഷ്യത്തെയും വി. മുരളീധരൻ വിമർശിച്ചു. കേരളത്തിലെ പോലീസ് ദുർദശയിലൂടെയാണ് കടന്നുപോകുന്നത്. സിപിഎം ജില്ലാ സെക്രട്ടറിമാർ പറയുന്നത് അക്ഷരംപ്രതി നടപ്പിലാക്കുകയാണ് പോലീസ് ചെയ്യുന്നത്. സിപിഎമ്മിലെ തമ്മിലടിയിൽ ആളുകൾ കൊല്ലപ്പെട്ടാൽ പോലും ആർഎസ്എസുകാർ കൊന്നതാണെന്ന് പറയും. ആരെ, എവിടെ എസ്‌ഐ ആക്കണം ഡിവൈഎസ്പി ആക്കണം സർക്കിളാക്കണമെന്നൊക്കെ തീരുമാനിക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറിമാരാണെന്നും വി. മുരളീധരൻ പറഞ്ഞു.

Tags: CPIMv.muraleedharanbjp leaderpalakkad yuvamorcha
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies