വാർത്തകളിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഒന്നാണ് കഞ്ചാവ്. ദിനംപ്രതി വിവിധ ഇടങ്ങളിൽ വലിയ രീതിയിൽ കഞ്ചാവ് കടത്താണ് നടക്കുന്നത്. അവയിൽ ചിലതൊക്കെ പുറത്തുവരുന്നു. എന്നാൽ അതിൽ നിന്നെല്ലാം വിചിത്രമായൊരു സംഭവമാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. കഞ്ചാവ് കഴിച്ച് ഒരു നായക്ക് ബോധം പോയിരിക്കുകയാണ്. ഇംഗ്ലണ്ടിലാണ് സംഭവം.
നോട്ടിംഗ്ഹാംഷെയറിലെ ടക്സ്ഫോർഡിന് സമീപം പ്രഭാത സവാരിക്ക് ഇറങ്ങിയ വളർത്തുനായയാണ് ബോധം കെട്ട് വീണത്. വെറ്റിനറി സർജ്ജനായ ജാനിസിന്റെ ബോർഡർ ടെറിയൻ പ്രിങ്കിൾ എന്ന വളർത്തുനായ നടക്കുന്നതിനിടെ വീഴുകയായിരുന്നു. തുടർന്ന് പ്രിങ്കിളിനെ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയനാക്കി.
നായ കഞ്ചാവ് കഴിച്ചിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. പിന്നീട് നടക്കാനിറങ്ങിയ വഴിയരികിൽ പരിശോധന നടത്തിയപ്പോൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ബാഗ് കണ്ടെത്തി. അതിൽ കഞ്ചാവും ഉണ്ടായിരുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയതായി ഉടമ പറഞ്ഞു. ആറ് മാസം പ്രായമുള്ള നായയാണ് കഞ്ചാവ് കഴിച്ച് ബോധരഹിതനായത്.
Comments