ഇടുക്കി: ഷർട്ട് ഇൻസൈഡ് ചെയ്ത് സ്കൂളിൽ എത്തിയതിന് പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് ക്രൂരമർദ്ദനം. ഇടുക്കി വാഴത്തോപ്പ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. സ്കൂളിലെ സീനിയർ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നാല് വിദ്യാർത്ഥികൽ ചേർന്ന് ജൂനിയർ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഷർട്ട് ഇൻസൈഡ് ചെയ്തതിന്റെ പേരിലാണ് സീനിയേഴ്സ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പരാതിയിൽ പറയുന്നു. പരിക്കേറ്റ വിദ്യാർത്ഥിയുടേത് നിർധന കുടുംബമാണ്.
നേരത്തെ ഇതേ രീതിയിൽ വസ്ത്രം ധരിച്ചെത്തിയതിനെ തുടർന്ന് കുട്ടിയെ വിദ്യർത്ഥികൾ ഭീഷണിപ്പെടുത്തിയിരുന്നു. മർദ്ദനമേറ്റ പ്ലസ് വൺ വിദ്യാർത്ഥി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രിൻസിപ്പൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിക്കേറ്റ കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Comments