കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ട പാർട്ടിയാണ് സിപിഐ എന്ന് 'ചിന്ത'; നവയുഗത്തിലൂടെ മറുപടിയെന്ന് കാനം, പാർട്ടിക്ക് പറയാനുള്ളത് പാർട്ടി പറയുമെന്ന് കോടിയേരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ട പാർട്ടിയാണ് സിപിഐ എന്ന് ‘ചിന്ത’; നവയുഗത്തിലൂടെ മറുപടിയെന്ന് കാനം, പാർട്ടിക്ക് പറയാനുള്ളത് പാർട്ടി പറയുമെന്ന് കോടിയേരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2022, 11:38 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സിപിഐയ്‌ക്കെതിരെ ചിന്തയിൽ വന്ന ലേഖനത്തിന് നവയുഗത്തിലൂടെ മറുപടി പറയുമെന്ന കാനം രാജേന്ദ്രന്റെ പ്രതികരണത്തിന് മറുപടിയുമായി കോടിയേരി ബാലകൃഷ്ണൻ. ചിന്തയിൽ വന്നത് വായനക്കാരന്റെ അഭിപ്രായമാണ്. ഇത് എഡിറ്റോറിയൽ ലേഖനമോ നേതാക്കൾ എഴുതിയ ലേഖനമോ അല്ല. പാർട്ടിയ്‌ക്ക് പറയാനുള്ളത് എവിടെയായാലും പറയും അതിന് ആരുടേയും ചീട്ട് ആവശ്യമില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ചിന്തയിൽ വന്ന ലേഖനത്തിന് സിപിഐയുടെ രാഷ്‌ട്രീയ പ്രസിദ്ധീകരണമായ നവയുഗത്തിലൂടെ മറുപടി പറയുമെന്ന് കാനം പറഞ്ഞിരുന്നു. നവയുഗത്തിൽ അവർ എഴുതട്ടെ, അത് അവരുടെ അവകാശമാണ്. നവയുഗത്തിൽ മുൻപും പല ലേഖനങ്ങളും വന്നിട്ടുണ്ട്. സിപിഐയുടെ ചരിത്രം എല്ലാവർക്കും അറിയാവുന്നതാണ്. വായനക്കാരന്റെ അഭിപ്രായം വിവാദമാക്കാനാണ് സിപിഐയുടെ തീരുമാനമെങ്കിൽ വിവാദം ഉണ്ടാക്കട്ടെയെന്നും കോടിയേരി വിശദീകരിച്ചു.

സിപിഐ കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാർട്ടിയാണെന്നായിരുന്നു ചിന്തയിലെ വിമർശനം. റിവിഷനിസ്റ്റ് രോഗം ബാധിച്ചരും വർഗവഞ്ചകരെന്ന വിശേഷണം അന്വർത്ഥമാക്കുന്നവരുമാണ് സിപിഐയെന്നും സിപിഎമ്മിന്റെ രാഷ്‌ട്രീയ പ്രസിദ്ധീകരണമായ ചിന്തയിലെ ലേഖനത്തിൽ പറഞ്ഞിരുന്നു. ഇതിന് നവയുഗത്തിലൂടെ മറുപടി നൽകുമെന്നാണ് കാനം പറഞ്ഞത്. കാനത്തിന്റെ മറുപടിയിൽ പ്രതികരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ.

സിപിഐ കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തിൽ സ്വീകരിച്ചിട്ടുള്ള മുൻ നിലപാടുകൾ ഉൾപ്പെടെ എടുത്ത് പറഞ്ഞുകൊണ്ടായിരുന്നു ചിന്തയിലെ ലേഖനം. അവസരം ലഭിച്ചപ്പോഴെല്ലാം ബൂർഷ്വാ പാർട്ടികൾക്കൊപ്പം അധികാരം പങ്കിടാൻ സിപിഐ മടി കാണിച്ചില്ലെന്നാണ് ലേഖനത്തിൽ പറയുന്നത്. 1967ലെ ഇഎംഎസ് സർക്കാരിൽ പങ്കാളികളായ സിപിഐ വർഗവഞ്ചകർ എന്ന ആക്ഷേപത്തെ അന്വർത്ഥമാക്കിക്കൊണ്ട് വീണു കിട്ടിയ ആദ്യ അവസരത്തിൽ തന്നെ ഇഎംഎസ് സർക്കാരിനെ പുറത്താക്കാൻ ഇടപെടൽ നടത്തിയെന്നും വിമർശനം ഉണ്ടായിരുന്നു.

Tags: CPMCPIKANAM RAJENDRAN
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies