കൊച്ചി : അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നാണം കെട്ട തോൽവി നേരിട്ട കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് സാഹിത്യകാരൻ ടി പത്മനാഭൻ. കോൺഗ്രസിന്റെ പരാജയത്തിന് കാരണം കോൺഗ്രസുകാർ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. അട്ടയെ പോലെ ചിലർ അധികാരത്തിൽ കടിച്ച് തൂങ്ങി നിൽക്കുന്നുണ്ടെന്നും പത്മനാഭൻ വിമർശിച്ചു. കോൺഗ്രസ് വേദിയിലാണ് അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചത്.
കോൺഗ്രസിന്റെ പരാജയത്തിന് കാരണം പാർട്ടിയിലെ നേതാക്കൾതന്നെയാണ്. അട്ടയെ പോലെയാണ് ചിലർ അധികാരത്തിൽ കടിച്ച് തൂങ്ങി നിൽക്കുന്നത്. സ്ഥിരമായി ജയിക്കുമെന്ന് രാഹുൽ ഗാന്ധി വിചാരിച്ചു. അതുകൊണ്ട് തന്നെ രാഹുൽ അമേഠിയിലേക്ക് തിരിഞ്ഞ് നോക്കിയില്ല. അമേഠിയിൽ സ്മൃതി ഇറാനി ജയിച്ചതോടെ രാഹുലിന് വയനാട്ടിലേക്ക് വരേണ്ടി വന്നുവെന്ന് അദ്ദേഹം പറഞ്ഞു.
റോബർട്ട് വദ്ര രാഷ്ട്രീയത്തിലിറങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വാദ്ര വരാത്തതിന്റെ കുറവേ ഇപ്പോഴുള്ളൂ എന്നും പത്മനാഭൻ പരിഹസിച്ചു.
Comments