നടൻ സിദ്ദിഖിന്റെ മകന്റെ വിവാഹാഘോഷത്തിൽ കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് പങ്കെടുത്തത്. മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള താരങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ചടങ്ങ്. ദിലീപും കാവ്യമാധവനും വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. പരിപാടി കഴിഞ്ഞ ദിവസമായിരുന്നെങ്കിലും പ്രതിപക്ഷ നേതാവ് വിഡി സതീശൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം ചർച്ചയാവുകയാണ്.
നടൻ സിദ്ദിഖിന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനായെത്തിയ വി.ഡി സതീശൻ ചടങ്ങിന് ശേഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധനേടുന്നത്. മോഹൻലാലിനും മമ്മൂട്ടിയ്ക്കും സിദ്ദിഖിനും ഒപ്പം ഇരിക്കുന്ന ചിത്രമാണ് വി.ഡി സതീശൻ പോസ്റ്റ് ചെയ്തത്. ചിത്രത്തിൽ സിദ്ദിഖിന്റെ തൊട്ടിപ്പുറത്തയി ദിലീപും ഉണ്ടായിരുന്നു. വി.ഡി സതീശൻ ദിലീപിനെ ഒഴിവാക്കിയാണ് പങ്കുവെച്ചത്. ഇതാണ് വിവാദങ്ങൾക്കും കാരണം.
‘ഇന്നലെ നടൻ സിദ്ദിഖിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്തപ്പോൾ മമ്മൂട്ടി, മോഹൻലാൽ, സിദ്ദിഖ് എന്നിവരോടൊപ്പം’, എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്. തൊട്ടുപിന്നാലെ തന്നെ ഈ ചിത്രത്തിന്റെ യഥാർത്ഥ പകർപ്പും സോഷ്യൽമീഡിയയിലൂടെ പ്രചരിക്കാൻ തുടങ്ങി. സതീശന്റെ പോസ്റ്റിന് കമന്റായും നിരവധി പേർ ചിത്രം പങ്കുവെച്ചു.
കിംഗ് ലയർ എട്ടാം പ്രതിയെ വെട്ടിമാറ്റി താങ്കൾ തന്നെ അങ്ങട് ശിക്ഷ നടപ്പാക്കി അല്ലേ ?’, ‘ദിലീപിനെ നൈസ് ആയി ഒഴിവാക്കി’ എന്നിങ്ങനെ പോകുന്നു വി ഡി സതീശൻ പങ്കുവെച്ച പോസ്റ്റിന് താഴെ വന്ന കമന്റുകൾ. അതേസമയം ദിലീപിനൊപ്പമുള്ള ചിത്രം ഫോട്ടോഷോപ്പാണെന്ന് വാദിച്ച് ഒരുവിഭാഗം ആളുകളെത്തി. എന്നാൽ അത്തരക്കാർക്ക് സതീശനും മോഹൻലാലിനും മമ്മൂട്ടിയ്ക്കും സിദ്ദിഖിനും ഒപ്പമുള്ള ദിലീപിന്റെ വീഡിയോയും ചിലർ കമന്റിൽ പങ്കുവെച്ചു.
Comments