കശ്മീരി പണ്ഡിറ്റുകൾ ആർഎസ്എസുകാർ; മുസ്ലീങ്ങളെ ലക്ഷ്യമിട്ട് അവർ സ്വന്തം ആളുകളെ കൊന്നൊടുക്കി, വംശഹത്യയെന്ന് പ്രചരിപ്പിച്ചു; ദി കശ്മീരി ഫയൽസിന്റെ റിലീസിന് പിന്നാലെ വ്യാജ പ്രചാരണവുമായി പാകിസ്താൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കശ്മീരി പണ്ഡിറ്റുകൾ ആർഎസ്എസുകാർ; മുസ്ലീങ്ങളെ ലക്ഷ്യമിട്ട് അവർ സ്വന്തം ആളുകളെ കൊന്നൊടുക്കി, വംശഹത്യയെന്ന് പ്രചരിപ്പിച്ചു; ദി കശ്മീരി ഫയൽസിന്റെ റിലീസിന് പിന്നാലെ വ്യാജ പ്രചാരണവുമായി പാകിസ്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2022, 07:29 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : കശ്മീരി പണ്ഡിറ്റുകൾ നേരിടേണ്ടി വന്ന കൊടും ക്രൂരതയുടെ കഥ പറയുന്ന ‘ദി കശ്മീരി ഫയൽസ്’ എന്ന ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ വ്യാജ പ്രചാരണവുമായി പാകിസ്താൻ. മുസ്ലീം വിരുദ്ധതയാണ് ചിത്രത്തിലൂടെ പ്രചരിപ്പിക്കുന്നത് എന്നും കശ്മീരി പണ്ഡിറ്റുകൾ ആർഎസ്എസുകാരാണെന്നുമാണ് പാകിസ്താനി യൂട്യൂബ് ചാനലായ ഹക്കീക്കത്ത് ടിവിയിൽ ആരോപിക്കുന്നത്. കശ്മീരിലെ മുസ്ലീങ്ങളെ ലക്ഷ്യം വെച്ച് ഹിന്ദുക്കൾ സ്വന്തം ആളുകളെ കൊന്നൊടുക്കിയെന്നും പരിപാടിയിൽ പറയുന്നു.

‘ഇന്ത്യൻ സിനിമ ദി കശ്മീരി ഫയൽസ് എങ്ങനെ യഥാർത്ഥ ചരിത്രം മറയ്‌ക്കുന്നു’ എന്നാണ് പരിപാടിയുടെ പേര്. പരിപാടിയിൽ സിനിമയെക്കുറിച്ച് വെറുപ്പും പ്രചരിപ്പിക്കുന്നുണ്ട്. കശ്മീരി പണ്ഡിറ്റുകൾ ആർഎസ്എസുകാരാണെന്നാണ് പരിപാടിയിൽ പറഞ്ഞത്. അവർ മുസ്ലീങ്ങളെ ലക്ഷ്യം വെച്ച് സ്വന്തം ആളുകളെ കൊന്നൊടുക്കുകയായിരുന്നു. മുസ്ലീങ്ങളെ ഇല്ലാതാക്കാൻ വേണ്ടി ആർഎസ്എസ് പറഞ്ഞുപരത്തിയ അജണ്ടയുടെ ഭാഗമാണിത്. കശ്മീരിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സ്വന്തം ജനങ്ങളെ കൊന്നൊടുക്കിയതിന് ശേഷം കശ്മീരി പണ്ഡിറ്റുകൾക്കെതിരെ ഇസ്ലാമിസ്റ്റുകൾ നടത്തിയ വംശഹത്യയാണിതെന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയുമാണ് അവർ ചെയ്തത് എന്നും പരിപാടിയിൽ പറയുന്നുണ്ട്.

Listen to Pakistani TV : Kashmiri Hindus came from outside and settled inspite of Article 370 & 35A

Kashmiri Hindus were actually RSS people who killed themselves and planned it all pic.twitter.com/UHSxyYHK4w

— Aashish (@kashmiriRefuge) March 14, 2022

കശ്മീരി പണ്ഡിറ്റുകൾ യഥാർത്ഥത്തിൽ കശ്മീർ നിവാസികളല്ല എന്നും പാകിസ്താനി ചാനൽ ആരോപിക്കുന്നുണ്ട്. പുറത്ത് നിന്നും വന്ന് കശ്മീരിൽ കുടിയേറി താമസിച്ചവരാണ് അവർ. ഇന്ത്യയുടെ മുസ്ലീം വിരുദ്ധ അജണ്ട നിറവേറ്റാനാണ് സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി ഈ സിനിമ നിർമ്മിച്ചത്. അതുകൊണ്ട് തന്നെയാണ് പ്രധാനമന്ത്രി അയാളെ പ്രശംസിച്ചത് എന്നും പാകിസ്താനി ചാനൽ പ്രചരിപ്പിച്ചു.

ദി കശ്മീരി ഫയൽ പുറത്തിറങ്ങി ദിവസങ്ങൾക്കകം ലോകമെമ്പാടുമുള്ളവരിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. യഥാർത്ഥ കശ്മീരികളുടെ കഥ പറയുന്ന സിനിമ എന്നാണ് ചിത്രത്തെ ആളുകൾ വിശേഷിപ്പിച്ചത്. ഇത്രയും മികച്ച രീതിയിൽ ചിത്രം നിർമ്മിച്ച സംവിധായകന്റെ കാലിൽ വീണ് ആരാധകർ കരയുന്ന വീഡിയോയും വൈറലായിരുന്നു. ഈ ചിത്രം സത്യങ്ങൾ പുറത്ത് കൊണ്ടുവരുമെന്ന് വ്യക്തമായതോടെയാണ് പാകിസ്താൻ വ്യാജ പ്രചാരണം ആരംഭിച്ചത്.

Tags: kashmiri panditsthe kashmiri filesgenocide
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies