പൊതുനിയമനങ്ങളിലെ പട്ടികജാതി സംവരണം സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നു;പട്ടികജാതി വിഭാഗങ്ങൾ നേരിടുന്ന അതിക്രമങ്ങൾ തടയാനും നടപടിയില്ല; പ്രതിഷേധവുമായി ബിജെപി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൊതുനിയമനങ്ങളിലെ പട്ടികജാതി സംവരണം സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നു;പട്ടികജാതി വിഭാഗങ്ങൾ നേരിടുന്ന അതിക്രമങ്ങൾ തടയാനും നടപടിയില്ല; പ്രതിഷേധവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2022, 05:13 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പൊതുനിയമനങ്ങളിലെ പട്ടികജാതി സംവരണം സംസ്ഥാന സർക്കാർ
അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി സുധീർ. പട്ടികജാതി സംവരണ അട്ടിമറിക്കെതിരെയും, പട്ടികജാതി പീഡനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും, പട്ടികജാതി മോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2742 പട്ടികജാതി സംവരണ ഒഴിവുകളിൽ നിയമനം നടത്താൻ സർക്കാർ തയ്യാറായിട്ടില്ല. കൃത്യമായ ഇടവേളകളിൽ സർക്കാർ സർവീസിലെ പട്ടികജാതി/പട്ടികവർഗ്ഗ പ്രാതിനിധ്യം പരിശോധിക്കുന്നതിനും, സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് നടപടികൾ കാര്യക്ഷമമാക്കുന്നതിനും വേണ്ടി രൂപീകരിച്ച പൊതുഭരണ വകുപ്പിലെ എംപ്ലോയ്‌മെന്റെ സെൽ ബി നിറുത്തലാക്കിയത് സംവരണ നിയമനങ്ങൾ നടത്താതിരിക്കുവാൻ വേണ്ടിയാണ്.

സർക്കാർ നിയമനങ്ങളിലെ പട്ടിക വിഭാഗ പ്രതിനിധ്യക്കുറവ് കണ്ടെത്തി സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് നടപടികൾ ഏകോപിപ്പിക്കേണ്ട വിഭാഗത്തെയാണ് നിറുത്തലാക്കിയത്.
സർക്കാർ പൊതുഭരണ വകുപ്പിലെ എംപ്ലോയ്‌മെന്റ് സെൽ ബി പുന:സ്ഥാപിക്കാനും, ഒഴിവുള്ള പട്ടിക വിഭാഗ സംവരണ തസ്തികകളിൽ നിയമനം നടത്താനും സർക്കാർ തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

പട്ടികജാതി വിദ്യാർത്ഥികളോട് വഞ്ചനാപരമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി സംസ്ഥാനത്ത് പട്ടികവിഭാഗ വിദ്യാർത്ഥികളുടെ ലംപ്‌സം ഗ്രാൻഡും സ്‌റ്റൈപന്റും വിതരണം ചെയ്തിട്ടില്ല. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഉടൻ തന്നെ വിതരണം ചെയ്യാൻ സർക്കാർ തയ്യാറാകണം.

കേരളത്തിൽ പട്ടികജാതി /വർഗ്ഗ വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളും, പീഡനങ്ങളും ക്രമാതീതമായി വർദ്ധിക്കുകയാണ്. പട്ടികജാതി വിഭാഗങ്ങൾ നേരിടുന്ന അതിക്രമങ്ങൾ തടയാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ല.

പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് വിളപ്പിൽ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു , മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ സ്വപ്നജിത്ത്, വൈസ് പ്രസിഡന്റ് അഡ്വ സന്ദീപ് കുമാർ, സംസ്ഥാന സമിതി അംഗങ്ങളായ രമേശ് കൊച്ചുമുറി, മധുസൂദനൻ, ജില്ലാ ജനറൽ സെക്രെട്ടറി രതീഷ് പുഞ്ചക്കരി,വൈസ് പ്രസിഡന്റ്‌റുമാരായ പാറയിൽ മോഹനൻ, ബൈജു ദേവ്, സെക്രട്ടറി വർക്കല ശ്രീനിവാസൻ,നിഷാന്ത് വഴയില, പ്രശാന്ത്, മഹേഷ് തമലം എന്നിവർ നേതൃത്വം നൽകി.

Tags: BJPP sudheerProtest against Pinarayi
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies