'മത്സ്യവും മാംസവും വേണം, എനിക്ക് ജീവിക്കണം': സ്വന്തം മകനേയും പേരക്കുട്ടികളേയും അടക്കം നാല് പേരെ കൊന്നിട്ടും കൂസലില്ലാതെ ഹമീദ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മത്സ്യവും മാംസവും വേണം, എനിക്ക് ജീവിക്കണം’: സ്വന്തം മകനേയും പേരക്കുട്ടികളേയും അടക്കം നാല് പേരെ കൊന്നിട്ടും കൂസലില്ലാതെ ഹമീദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2022, 03:05 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: സ്വന്തം മകനേയും കുടുംബത്തേയും ചുട്ടുകൊന്ന കേസിലെ പ്രതി ഹമീദിന് പോലീസ് കസ്റ്റഡിയിലും കൂസലില്ല. തനിക്ക് ജീവിക്കണമെന്ന് ഹമീദ് പോലീസിനോട് പറഞ്ഞു. എല്ലാ ദിവസവും മത്സ്യവും മാംസവും വേണമെന്നതായിരുന്നു ഹമീദിന്റെ ആവശ്യം. ഇതേചൊല്ലിയും വീട്ടിൽ ഹമീദ് പ്രശനങ്ങൾ ഉണ്ടാക്കിയിരുന്നു. ഇന്നലെ വീട്ടിലുണ്ടായ വാക്ക് തർക്കമാണ് കൊലയ്‌ക്ക് കാരണമെന്നും പോലീസ് അറിയിച്ചു.

ഒരു വർഷത്തിലേറെയായി മകന്റെ കുടുംബവുമായി തർക്കമുണ്ടായിരുന്നുവെന്നും കൊലപാതകം ആസൂത്രിതമാണെന്നും പോലീസ് അറിയിച്ചു. തൊടുപുഴ ഡിവൈഎസ്പിയ്‌ക്കാണ് കേസന്വേഷണ ചുമതല. സംഭവത്തിൽ ഹമീദിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരാണ് മരിച്ചത്.

നാല് പേർക്കും പൊള്ളലില്ലെന്ന് പോലീസ് അറിയിച്ചു. പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം ബന്ധുവീട്ടിലേക്ക് പോയ ഹമീദിനെ അവിടെ നിന്നാണ് പോലീസ് പിടികൂടിയത്. ഭാര്യ മരിച്ച ശേഷം കുടുംബത്തെ ഉപേക്ഷിച്ച് പോയ ഹമീദ് കുറച്ച് നാൾക്ക് മുൻപാണ് തിരികെ എത്തിയത്. മകനെ വീട്ടിലിട്ട് കത്തിക്കുമെന്ന് ഹമീദ് നാട്ടുകാരിൽ ചിലരോട് പറഞ്ഞിരുന്നതായി പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

രാത്രി ഒരു മണിയോടെയാണ് ഇായാൾ വീടിന് തീയിടുന്നത്. എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം ഹമീദ് പുറത്തിറങ്ങി ജനലിലൂടെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഒരിക്കലും രക്ഷപെടാതിരിക്കാൻ വാതിലും ജനലുകളും പൂട്ടുകയും വെള്ളവും വൈദ്യുതിയും വിച്ഛേദിക്കുകയും ചെയ്തു. ഫൈസലിന്റേയും മക്കളുടേയും മൃതദേഹങ്ങൾ ബാത്ത്റൂമിൽ കെട്ടിപ്പിടിച്ച നിലയിലാണ് കിടന്നത്. തീപിടിച്ചപ്പോൾ വെള്ളമൊഴിക്കാൻ ഇവർ ബാത്ത്റൂമിലേക്ക് ഓടുകയായിരുന്നുവെന്നാണ് കരുതുന്നത്. ഷീബയുടെ മൃതദേഹം വാതിലിനടുത്താണ് കിടന്നത്.

Tags: family deathThodupuzha
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies