ഉഡുപ്പി : ഉഡുപ്പിയിൽ കാർക്കല ഉത്സവത്തിനിടെ നടന്ന യക്ഷഗാന നാടകത്തിലെ കഥാപാത്രങ്ങൾ ഹിജാബ് ധരിക്കുന്നതിന് പരിഹസിച്ചതായി പരാതി. “കറുത്ത വസ്ത്രം” ധരിക്കുന്നതിനാൽ മനുഷ്യരായി കണക്കാക്കാനാവില്ല” എന്ന് നാടകത്തിൽ പറയുന്നതായാണ് പരാതി .
കർണാടകയിലെ ഒരു നാടോടി പരിപാടിയാണ് യക്ഷഗാനം . സമൂഹത്തിലെ പ്രധാന വിഷയങ്ങൾ നാടകത്തിൽ കലാകാരന്മാർ അവതരിപ്പിക്കാറുമുണ്ട് . സംഭാഷണങ്ങൾ പലപ്പോഴും പ്രസക്തമായ സാമൂഹിക വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
‘ അവർ വന്നത് മനുഷ്യരായല്ല, കട്ടിയുള്ളതും കറുത്തതുമായ ഒരു കുപ്പായത്തിൽ പൊതിഞ്ഞാണ് അവർ വന്നത്, ഇന്ന്, കോടതിയുടെ വിധിയിൽ അത് റദ്ദാക്കി, അവർ എവിടെ പോകുന്നു, ആരെയാണ് കണ്ടുമുട്ടുന്നതെന്ന് അന്വേഷിക്കണം, ” നാടകത്തിലെ ഒരു കഥാപാത്രം പറയുന്ന ഈ സംഭാഷണമാണ് തങ്ങളെ അപമാനിക്കുന്നതാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ പറയുന്നത് .
Comments