ചെന്നൈ: തമിഴ്നാട്ടിലെ ചെങ്കൽപേട്ടിൽ സഞ്ചരിക്കുന്ന ബസിൽ മദ്യപിച്ച് സ്കൂൾ വിദ്യാർത്ഥികൾ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ പോലീസ് കേസെടുത്തു. വിദ്യാർത്ഥികളിൽ ഒരാൾ തന്നെയാണ് വീഡിയോ പകർത്തിയതെന്ന് കരുതുന്നു.
സ്കൂൾ യൂണിഫോമിലുള്ള ഒരു സംഘം പെൺകുട്ടികളും ആൺകുട്ടികളും ബിയർ കുടിക്കുന്നതായാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്. എല്ലാവരും ചെങ്കൽപേട്ട് സർക്കാർ സ്കൂളിലെ വിദ്യാർത്ഥികളാണെന്നാണ് വിവരം.
വീഡിയോ വൈറലായപ്പോൾ പഴയ ദൃശ്യങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നതാണെന്നാണ് ആദ്യം കരുതിയതെങ്കിലും സംഭവം ചൊവ്വാഴ്ച നടന്നതാണെന്ന് പിന്നീട് കണ്ടെത്തി.
തിരുക്കഴുകുന്ദ്രത്ത് നിന്ന് തച്ചൂരിലേക്കുള്ള ബസിലായിരുന്നു വിദ്യാർത്ഥികൾ യാത്ര ചെയ്തത്. ദൃശ്യങ്ങൾ വൈറലായതോടെ സംഭവത്തിൽ ഇടപെട്ടിരിക്കുകയാണ് പോലീസ്. അന്വേഷണം നടത്തിവരികയാണെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ അറിയിച്ചു. അന്വേഷണം പൂർത്തിയായാൽ വിദ്യാർത്ഥികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
Comments