ന്യൂഡൽഹി: കേരളത്തിലെ ആദിവാസികളുടെ ഉന്നമനത്തിനായി രാജ്യസഭയിൽ കഴിഞ്ഞ ദിവസം സുരേഷ് ഗോപി നടത്തിയ പ്രസംഗം വൈറലായിരുന്നു. രാജ്യസഭയിൽ നിന്നുള്ള മറ്റൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്.
സുരേഷ് ഗോപിയോട് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ചോദിച്ച ചോദ്യമാണ് സഭയിൽ ചിരിപടർത്തിയത്. സുരേഷ് ഗോപിയോട് താടി കണ്ടിട്ട് മാസ്ക് ആണോ എന്നാണ് വെങ്കയ്യ നായിഡു ചോദിച്ചത്. ഇത് പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള തന്റെ പുതിയ ലുക്കാണ് ആണെന്ന് സുരേഷ് ഗോപി ചിരിച്ചുകൊണ്ട് മറുപടി നൽകുകയും ചെയ്തു. വെങ്കയ്യ നായിഡുവിന് മറുപടി നൽകിയതിന് പിന്നാലെ താരം പ്രസംഗം ആരംഭിച്ചു.
സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന പാപ്പൻ എന്ന സിനിമയിലെ ലുക്കാണിത്. ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണിത്. ക്രൈം ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ 252-ാമത്തെ ചിത്രമാണ് പാപ്പൻ. ലേലം, വാഴുന്നോർ, ക്രിസ്ത്യൻ ബ്രദേഴ്സ് ഉൾപ്പെടെ നിരവധി സൂപ്പർ ഹിറ്റുകൾ ഇരുവരുടേയും കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്.
Comments