അമരാവതി: ആന്ധ്രാപ്രദേശിൽ ബസ് കൊക്കയിലേക്ക് വീണ് അപകടം. തിരുപ്പതിയ്ക്ക് സമീപം ചിറ്റൂരിൽ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ തീർത്ഥാടകർ അടക്കം ഏഴ് പേർ മരിച്ചു.
ആന്ധ്രാപ്രദേശ് സ്വദേശികളാണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം. ബസിൽ ഉണ്ടായിരുന്ന 45 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
Comments