പട്ന : ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ആക്രമണം. പൊതു പരിപാടിക്കിടെ മുഖ്യമന്ത്രിയെ വേദിയിലെത്തി മർദ്ദിക്കുകയായിരുന്നു. ജന്മനാടായ ബഖ്തിയർപൂരിലായിരുന്നു സംഭവം.
സ്വാതന്ത്ര്യസമര സേനാനിയായ ശിൽഭദ്ര യാജിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്താൻ എത്തിയതായിരുന്നു മുഖ്യമന്ത്രി. വേദിയിലേക്ക് പ്രവേശിക്കുന്നതിനിടെ പുറകിലൂടെ എത്തിയ യുവാവ് സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ആക്രമിക്കുകയായിരുന്നു.
બિહારના મુખ્યમંત્રી નીતિશ કુમાર પર હુમલો… બખ્તિયારપુરમાં થયેલા હુમલાનો LIVE વીડિયો#NitishKumar #Attack @SidDholakia pic.twitter.com/yfyK3yc8C5
— Pratik Gondaliya (@gondaliyapm) March 27, 2022
ഇയാളെ ഉടൻ തന്നെ പോലീസ് പിടികൂടി കസ്റ്റഡിയിൽ എടുത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
Comments