മന്‍സിയയ്ക്ക് മതത്തിന്റെ പേരില്‍ ഭരതനാട്യം വിലക്ക്: കാശി വിശ്വനാഥന് ഷഹ്നായി നാദസമര്‍പ്പണം നടത്തിയത് ഉസ്താദ് ബിസ്മില്ലാഖാനായിരുന്നുവെന്ന് മറക്കരുതെന്ന് കൂടല്‍മാണിക്യക്ഷേത്ര ഭാരവാഹികളോട് തപസ്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മന്‍സിയയ്‌ക്ക് മതത്തിന്റെ പേരില്‍ ഭരതനാട്യം വിലക്ക്: കാശി വിശ്വനാഥന് ഷഹ്നായി നാദസമര്‍പ്പണം നടത്തിയത് ഉസ്താദ് ബിസ്മില്ലാഖാനായിരുന്നുവെന്ന് മറക്കരുതെന്ന് കൂടല്‍മാണിക്യക്ഷേത്ര ഭാരവാഹികളോട് തപസ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2022, 09:43 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: മതത്തിന്റെ പേരില്‍ ക്ഷേത്രത്തിലെ നൃത്തപരിപാടി വിലക്കുന്നത് ഹൈന്ദവസംസ്‌കാരത്തിനും ഭാരതീയ കലാപാരമ്പര്യത്തിനും എതിരാണെന്ന് തപസ്യ കലാസാഹിത്യ വേദി. ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഭരതനാട്യം അവതരിപ്പിക്കാന്‍ നേരത്തെ നിശ്ചയിച്ച പ്രമുഖ നര്‍ത്തകി മന്‍സിയയ്‌ക്ക് പിന്നീട് മതത്തിന്റെ പേര് പറഞ്ഞ് വിലക്കേര്‍പ്പെടുത്തിയത് കലയെയും ഹൈന്ദവ സംസ്‌കാരത്തെയും അപമാനിക്കുന്നതിന് തുല്യമാണ്.

നോട്ടീസില്‍ പേര് അച്ചടിച്ച ശേഷമാണ് ക്ഷേത്രാധികാരികള്‍ പിന്നീട് അവസരം നിഷേധിച്ചതായി അറിയിച്ചത്. അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ലാത്തതിനാല്‍ ക്ഷേത്ര മതില്‍കെട്ടിനകത്ത് അവതരിപ്പിക്കുന്ന നൃത്തോത്സവത്തില്‍ മന്‍സിയയെ പങ്കെടുപ്പിക്കാനാവില്ല എന്നാണ് ക്ഷേത്രാധികാരികളുടെ വിശദീകരണം. എന്നാല്‍ പരിപാടി ഏല്‍പിക്കുമ്പോള്‍ തന്നെ മതം ഏതാണെന്ന് ചോദിച്ചതായും മതമില്ലാത്തയാളാണെന്ന് മറുപടി നല്‍കിയതായും മന്‍സിയ പറയുന്നു. മതമില്ലാത്ത ഒരാളെ അഹിന്ദു ആയി കണക്കാക്കിയത് ശരിയല്ലെന്നും തപസ്യ ചൂണ്ടിക്കാട്ടി.

ഭാരതത്തില്‍ ഓരോ പൗരനും ഏത് മതവിശ്വാസം സ്വീകരിക്കാനും മതവിശ്വാസമില്ലാതെ ജീവിക്കാനും അവകാശമുണ്ട്. നൃത്തവും സംഗീതവുമടക്കമുള്ള കലകളുടെ കേദാരമാണ് ക്ഷേത്രങ്ങള്‍. അവിടെ കലയെ നിഷേധിക്കുന്നത് ശരിയല്ല. കാശി വിശ്വനാഥന് ജീവിതകാലം മുഴുവന്‍ ഷഹനായ് നാദസമര്‍പ്പണം നടത്തിയത് ഇസ്ലാം മതവിശ്വാസിയായ ഉസ്താദ് ബിസ്മില്ലാഖാന്‍ ആണെന്ന് കൂടല്‍മാണിക്യ ക്ഷേത്രാധികൃതര്‍ ഓര്‍ക്കണം.

ഹിന്ദുസംസ്‌കാരവും ക്ഷേത്രസങ്കല്‍പവും ഉള്‍ക്കൊള്ളുന്ന സര്‍വ്വാശ്ളേഷിത്വത്തിന് കളങ്കമേല്‍പിക്കുന്ന തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ ക്ഷേത്ര ഭാരവാഹികള്‍ തയ്യാറാകണമെന്ന് തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസ്, ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് എന്നിവര്‍ ആവശ്യപ്പെട്ടു.

Tags: mansiyafetured
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies