ഇടുക്കി : അണക്കെട്ടിന്റെ സംഭരണിക്കുള്ളിൽ തലയോട്ടി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കോടാലിപ്പാറക്കും അയ്യപ്പൻകോവിൽ തൂക്ക്പാലത്തിനുമിടക്കാണ് തലയോട്ടി കണ്ടെത്തിയത്.
രാവിലെയോടെയായിരുന്നു സംഭരണിക്കുള്ളിൽ തലയോട്ടി കണ്ടെത്തിയത്. മീൻ പിടിക്കാൻ എത്തിയവരായിരുന്നു ആദ്യം ഇത് കണ്ടത്. ഉടനെ വിവരം കട്ടപ്പന പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് നടത്തിയ പരിശോധനയിൽ തലയോട്ടിക്ക് ഒരുപാട് കാലത്തെ പഴക്കം ഉള്ളതായി കണ്ടെത്തി. വിശദമായ പരിശോധനയ്ക്കായി തലയോട്ടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മഴക്കാലത്ത് തലയോട്ടി ഒഴുകി അണക്കെട്ടിന്റെ സംഭരണിക്കുള്ളിൽ വീണതാകാമെന്നാണ് പോലീസിന്റെ നിഗമനം.
Comments