തിരുവനന്തപുരം: ജനം ടിവി എംഡിയും സിഇഒയുമായ ജി.കെ പിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ . മാനേജ്മെൻറ് വിദഗ്ധനും സാമൂഹിക പ്രവർത്തകനുമായ അദ്ദേഹത്തിന്റെ വിയോഗം ജനം ടിവിക്ക് വലിയ നഷ്ടമാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
ആർഎസ്എസ് പാലക്കാട് നഗർ സംഘചാലക്, സേവാഭാരതി പാലക്കാട് ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം. അപ്രതീക്ഷിതമായ വിടവാങ്ങൽ ദേശീയ പ്രസ്ഥാനങ്ങൾക്ക് വലിയ തിരിച്ചടിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. സുരേന്ദ്രന് പുറമേ ബിജെപി നേതാക്കളായ എംടി രമേശ്, ശോഭാ സുരേന്ദ്രൻ എന്നിവരും അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയോടെയായിരുന്നു ജി.കെ പിള്ള അന്തരിച്ചത്. 71 വയസ്സായിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
Comments