മലപ്പുറം: കെ.റെയിലിനെതിരെ ജില്ലയിൽ സമരം ശക്തമാകുമ്പോൾ സിപിഎം പ്രതിരോധവുമായി രംഗത്തെത്തി. മലപ്പുറം വട്ടത്താണിയിൽ കെ റെയിൽ പദ്ധതിക്കായി കഴിഞ്ഞ ദിവസം പറിച്ചെറിഞ്ഞ കല്ലുകൾ സിപിഎം പ്രവർത്തകരെത്തി പുന: സ്ഥാപിച്ചു.
പ്രതിഷേധക്കാർ നേരത്തെ പറിച്ചെറിഞ്ഞ കല്ലുകളാണ് സിപിഎം പുന: സ്ഥാപിച്ചത്. ആഷിക്- ഉമ്മു സൽമ്മ ദമ്പതികളുടെ പറമ്പിലെ സർവ്വെകല്ലാണ് കഴിഞ്ഞ ദിവസം പറിച്ചെറിഞ്ഞത്. പറിച്ചെറിഞ്ഞ കല്ലുകൾ വീണ്ടും അതെ സ്ഥലത്ത് സ്ഥാപിച്ച്.
ഈ കുടുംബം സിപിഎം അനുഭാവികളാണ്. സിപിഎം അനുഭാവികൾ തന്നെ മിക്കയിടത്തും പദ്ധതിക്കെതിരെ രംഗത്തുവരുന്നത് സിപിഎമ്മിന് തലവേദനയാകുന്നുണ്ട്. സമരത്തിൽ പങ്കാളിയാവുന്ന പ്രവർത്തകർക്കെതിരെ സിപിഎം തിരിയുന്നത് ഒരുതാക്കീത് കൂടിയാവുകയാണ്.
കെറെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടാണെന്ന് ഉറപ്പിക്കുന്നതായിരുന്നു മലപ്പുറത്ത് ഉൾപ്പെടെ പാർട്ടി പ്രവർത്തകരുടെ ഇടപെടൽ. നേരത്തെ സർവ്വെ കല്ലുകൾ സ്ഥാപിച്ച സമയത്ത് ശക്തമായ പ്രതിഷേധം ഉണ്ടായ സ്ഥലമാണ് മലപ്പുറം വട്ടത്താണി കെ.റെയിൽ സമരം















