പൂനെ: സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന്റെ കളിക്കിടെ മലയാളികൾ ഒന്നിച്ചാൽ എന്ത് സംഭവിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായില്ല. സഞ്ജുവും ദേവ് ദത്ത് പടിക്കലും ഫീൽഡിംഗിനിടേയും ബാറ്റിംഗിനിടേയും പരസ്പരം പറഞ്ഞുകൊണ്ടിരുന്ന മലയാളത്തിലെ സംഭാഷണങ്ങളാണ് വൈറലാകുന്നത്.
സഞ്ജു വാവാ..എന്ന് പറഞ്ഞതും ദേവ്…എടാ ഇറങ്ങിനിന്നോ എന്ന് പറയുന്നതുമാണ് മലയാളി ക്രിക്കറ്റ് ആരാധകർ വൈറലാക്കുന്നത്. സൺറൈസേഴ്‌സ് ഹൈദരാബാദിനെ തകർത്ത മികച്ച ബാറ്റിംഗ് സഞ്ജുവും(55) ദേവ്ദത്ത് പടിക്കലും(41) ചേർന്ന് എടുത്തതിന്റെ ആവേശം പങ്കുവെയ്‌ക്കുന്ന കൂട്ടത്തിലാണ് സഞ്ജുവിന്റെ തനി മലയാളത്തിലെ നിർദ്ദേശങ്ങളും വൈറലായത്.
സഞ്ജു 😂😂🤣🤣 pic.twitter.com/Lrymp46ivW
— king Kohli (@koh15492581) March 29, 2022
മലപ്പുറം എടപ്പാളിൽ ജനിച്ച ദേവ്ദത്ത് ബംഗ്ലൂരിലാണ് വളർന്നതെങ്കിലും മലയാളം നന്നായി അറിയാം. ബാറ്റിംഗിനിടെ പന്ത് നന്നായി ബാറ്റിലേയ്‌ക്ക് വരുന്നുണ്ടല്ലേ എന്ന സഞ്ജുവിനോട് ദേവ് ദത്ത് ചോദിക്കുന്നുണ്ടായിരുന്നു, സിംഗിളെടുക്കുന്നതിനിടെ ഡബിളാക്കാനായി രണ്ട്…രണ്ട് എന്നും വിളിച്ചുപറയുന്നുണ്ടായിരുന്നു.
എന്നാൽ ഫീൽഡിംഗിനിടെ ദേവ് ദേവ് …. എടാ നീ ഇറങ്ങി നിന്നോ എന്ന് വിളിച്ചു പറയുന്നത് കേൾക്കാം. കീപ്പറായതിനാൽ സഞ്ജു പറയുന്നത് സ്റ്റംപിനടുത്തുള്ള മൈക്കിലൂടെ വ്യക്തമാണ്. ഇന്ത്യൻ ക്രിക്കറ്റിലും ഐപിഎല്ലിലും തരംഗമായിക്കഴിഞ്ഞ സഞ്ജുവിന്റെ തകർപ്പൻ ഷോട്ടുകൾക്ക് പിന്നാലെ ദേവ് ദത്തുമൊത്തുള്ള മലയാളവും ആരാധകരെ രസിപ്പിക്കുകയാണ്. ഇനിയുള്ള മത്സരങ്ങളിലും ഒരേ ടീമിന്റെ നട്ടെല്ലായ രണ്ടു താരങ്ങളിൽ നിന്നും വലിയ പ്രതീക്ഷയാണ് ടീമിനും ആരാധകർക്കുമുള്ളത്.















