ചൈനയിൽ 40 ശതമാനം വവ്വാലുകളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല: പുതിയ വൈറസുകൾക്ക് കാരണമായേക്കാമെന്ന് പഠനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയിൽ 40 ശതമാനം വവ്വാലുകളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല: പുതിയ വൈറസുകൾക്ക് കാരണമായേക്കാമെന്ന് പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2022, 05:10 pm IST
Facebook
Twitter
WhatsAppTelegram

ചൈനയിലും തെക്ക് കിഴക്കൻ ഏഷ്യയിലുമായി ആർക്കും തിരിച്ചറിയാനാകാത്ത നിരവധി തരം വവ്വാലുകൾ ഉണ്ടെന്ന് പുതിയ പഠനം. 40 ശതമാനത്തോളം വവ്വാലുകളുടെ(horseshoe bats) സ്വഭാവം എന്താണെന്ന് ഇനിയും മനസിലായിട്ടില്ല. ഇത് പുതിയ വൈറസുകൾ പടരുന്നതിന് കാരണമാകുമെന്നാണ് പഠനം പറയുന്നത്. 11 വ്യത്യസ്ത സ്പീഷീസിലുള്ള തിരിച്ചറിയപ്പെടാത്ത 44 തരത്തിലുള്ള വവ്വാലുകൾ ഉണ്ടെന്ന് ഗവേഷകർ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

ഗൂഢസ്വഭാവമുള്ള റിനോലോഫിഡേ സ്പീഷീസിനുള്ള വവ്വാലുകളെയാണ് ഇനിയും പഠിക്കേണ്ടതായുള്ളത്. യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോങ്ങിലേയും ചൈനീസ് അക്കാദമി ഓഫ് സയൻസിലേയും ഒരു കൂട്ടം ഗവേഷകർ നടത്തിയ പഠനത്തിലാണ് തിരിച്ചറിയാത്ത വൗവ്വാലുകളെ കുറിച്ച് വിശദീകരിച്ചിട്ടുള്ളത്. ഈ വവ്വാലുകളെ കുറിച്ച് പഠനം നടത്തേണ്ടതുണ്ടെന്ന് ഗവേഷകർ പറയുന്നു.

മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരാൻ സാദ്ധ്യതയുള്ള വൈറസുകളുടെ കേന്ദ്രമാണ് കുതിരയുടെ കാലിന് സമാനമായ രൂപമുള്ള വവ്വാലിനുള്ളതെന്നും പഠനം വ്യക്തമാക്കുന്നു. കൊറോണ വൈറസിന് കാരണമായ വൈറസും ഇവയിൽ ഉൾപ്പെടുന്നുണ്ട്. വവ്വാലുകളുടെ സ്പീഷീസുകളെ പറ്റി വ്യക്തമായ പഠനം നടത്തിയാൽ ലോകത്ത് ഏത് മേഖലയിലാണ് മനുഷ്യരിലേക്ക് പകരാൻ സാദ്ധ്യതയുള്ള വൈറസുകൾ കൂടുതലുള്ളതെന്ന് കണ്ടെത്താനാകുമെന്നും പഠനം വ്യക്തമാക്കുന്നു.

കൊറോണ വൈറസിന് കാരണമായ വവ്വാലുകളെ കൂടുതൽ പരിശോധനയ്‌ക്ക് വിധേയമാക്കാൻ ഒരുങ്ങുകയാണ്. സാർസ് കോവ് 2 വൈറസിനോട് ഏറ്റവും സാമ്യമുള്ള വൈറസിനെ തെക്കുകിഴക്കൻ ചൈനയിലെ യുനാൻ പ്രവിശ്യയിൽ കണ്ടെത്തിയിട്ടുള്ളതായി പഠനം പറയുന്നു. റിനോലോഫിഡെ അഫിനിസ് എന്ന സ്പീഷീസിലാണ് ഈ വവ്വാലുകൾ രൂപപ്പെടുന്നത്.

2015നും 2020നും ഇടയിലുള്ള കാലഘട്ടത്തിൽ തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നും തെക്കൻ ചൈനയിൽ നിന്നും വ്യത്യസ്ത തരത്തിലുള്ള വവ്വാലുകളെ പിടിച്ചെടുത്താണ് ഗവേഷകർ പഠനം നടത്തിയിട്ടുള്ളത്. വവ്വാലുകളുടെ മൂക്ക്, ത്വക്ക്, ചിറക് എന്നിവയുടെ ചിത്രങ്ങളെടുത്തും പഠനം നടത്തി, മൂക്കിന്റേയും ചിറകിന്റേയും വലിപ്പവും പ്രത്യേകതകളും മനസിലാക്കി ജനിതക വ്യത്യാസങ്ങൾ തിരിച്ചറിയാൻ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

Tags: COVID-19ChinaNIPAHbatsstudy
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies