ഗുരുഗ്രാം: ഗുരുഗ്രാമിലെ കാദര്‍പൂര്‍ ഗ്രാമത്തിലെ ക്ഷേത്രാങ്കണത്തിനുള്ളില്‍ വച്ച് പൂജാരിയെ കൊലപ്പെടുത്തി. ഗോവിന്ദ് ദാസ് എന്ന 90 കാരനായ പൂജാരി കൊല്ലപ്പെട്ടത്. മുപ്പത് വര്‍ഷത്തിലധികമായി ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. പൂജാരിയെ രണ്ടായി വെട്ടിമുറിച്ച ശേഷം ദേഹത്ത് തുണി കൊണ്ടിട്ട് പ്രതികള്‍ ഓടിപ്പോവുകയായിരുന്നുവെന്നാണ് വിവരം. പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഇവര്‍ക്കായി തിരച്ചില്‍ തുടര്‍ന്ന് വരികയാണ്.
ഇദ്ദേഹം കഴിഞ്ഞ നാല് വര്‍ഷമായി പക്ഷാഘാതം പിടിപെട്ട് കിടപ്പിലായിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തിന് പിന്നില്‍ ഇദ്ദേഹത്തിന് താമസിക്കാനും മുറി നല്കി. ക്ഷേത്രത്തില്‍ ജോലി ചെയ്തിരുന്ന ഒരാളെ ഇദ്ദേഹത്തെ പരിപാലിക്കാനായി ചുമതലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ഈ വ്യക്തി വീട്ടിലേക്ക് പോയ സമയത്താണ് കൊലപാതകം നടന്നത്. ഗോവിന്ദ് ദാസ് ഈ സമയം മുറിയില്‍ തനിച്ചായിരുന്നു.
പ്രദേശവാസിയായ ഒരാള്‍ പൂജാരിയെ കാണാന്‍ എത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. തല വഴി പുതപ്പ് ഇട്ട് മൂടിയ നിലയിലാണ് ഇദ്ദേഹം കിടന്നിരുന്നത്. വിളിച്ചിട്ട് പ്രതികരണം ഉണ്ടാകാത്തതിനെ തുടര്‍ന്ന് പുതപ്പ് മാറ്റി നോക്കിയപ്പോളാണ് ശരീരം രണ്ടായി മുറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ഉടന്‍ തന്നെ ഗ്രാമവാസികളേയും പോലീസിനേയും വിവരം അറിയിച്ചു.സംഭവസ്ഥലത്ത് നിന്ന് കഞ്ചാവ് പൊതികള്‍ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ മയക്കുമരുന്നിന് അടിമകളായ ആളുകളാണെന്നാണ് സംശയം. സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
Comments