ഹലാൽ ഇറച്ചി വിവാദം: മുസ്ലീം മാംസക്കച്ചവടക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്ന് ഹർജി, പിന്നീട് പരിഗണിക്കാമെന്ന് ഹൈക്കോടതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹലാൽ ഇറച്ചി വിവാദം: മുസ്ലീം മാംസക്കച്ചവടക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്ന് ഹർജി, പിന്നീട് പരിഗണിക്കാമെന്ന് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2022, 01:48 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: കർണ്ണാടകയിൽ ഹലാൽ ഉത്പന്നങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രചാരണം ശക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മുസ്ലീം മാംസ കച്ചവടക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് കർണ്ണാടക ഹൈക്കോടതിയിൽ ഹർജി. അഭിഭാഷകനായ റഹ്മത്തുള്ള കോട്വാൾ ആണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. കേസ് അടിയന്തിരമായി പരിഗണിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ കേസ് അടിയന്തിരമായി പരിഗണിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. നിയമപരമായ പരിഹാരം ഈ വിഷയത്തിൽ വേണമെന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സൂചന നൽകിയതിന് പിന്നാലെയാണ് ഹൈക്കോടതിയിൽ ഹർജി എത്തിയത്. ഹലാൽ ഇറച്ചി കച്ചവടം ഒരുതരം സാമ്പത്തിക ജിഹാദ് ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഹലാൽ മാംസത്തിനെതിരെ കർണ്ണാടകയിൽ പലയിടത്തും പ്രതിഷേധവും ശക്തമായിരിക്കുകയാണ്.

അതേസമയം സാമൂഹിക പ്രശ്‌നങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്നും എല്ലാവരും സംയമനം പാലിക്കണമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആവശ്യപ്പെട്ടു. കർണ്ണാടക സമാധാനത്തിനും പുരോഗതിയ്‌ക്കും പേരുകേട്ട സംസ്ഥാനമാണ്. എല്ലാവരും സംയമനത്തോടെ പെരുമാറണം. ക്രമസമാധാനം നിലനിർത്താൻ സഹകരിക്കണമെന്നുമാണ് ബസവരാജ് ബൊമ്മെ പ്രതികരിച്ചത്.

മാർച്ച് അവസാന വാരമാണ് ഹലാൽ ഉത്പന്നങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ജനാജാഗൃതി സമിതി രാജ്യവ്യാപകമായി ക്യാമ്പെയിൻ ആരംഭിച്ചത്. ഹലാൽ മാംസം ബഹിഷ്‌കരിക്കാനാണ് ക്യാമ്പെയിൻ തുടങ്ങിയത്. ക്യാമ്പെയിന് പിന്തുണയുമായി നിരവധി പേരും എത്തിയിരുന്നു. പിന്നാലെയാണ് വിഷയം കർണ്ണാടക ഹൈക്കോടതിയിൽ എത്തിയത്.

Tags: halalCAMPAIGNKarnataka High courtHalal meat
Share
Tweet
SendShare

More News from this section

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies