തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം യുഡിഎഫ് ബഹിഷ്കരിക്കും. കണ്ണൂരിൽ നാളെ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കില്ലെന്ന് യുഡിഎഫ് അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കമുള്ള യുഡിഎഫ് നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു.
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഞായറാഴ്ച വൈകിട്ടാണ് നടക്കുന്നത്. കണ്ണൂർ പോലീസ് മൈതാനത്താണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ആഘോഷ പരിപാടികളുടെയും പ്രദർശന മേളയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
രണ്ട് മാസം നീളുന്ന ആഘോഷ പരിപാടികൾക്കാണ് നാളെ തുടക്കമാകുക. എല്ലാ ജില്ലകളിലും ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നാണ് വിവരം. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കൃഷ്ണൻകുട്ടി, എ.കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, എം.വി ഗോവിന്ദൻ മാസ്റ്റർ എന്നിവർ നാളെ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.
Comments