370ാം വകുപ്പ് റദ്ദാക്കിയത് ടൂറിസത്തിന് ഗുണം ചെയ്തു; വസന്തകാലത്ത് കശ്മീരിലേക്ക് വിനോദസഞ്ചാരികളുടെ റെക്കോർഡ് പ്രവാഹം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

370ാം വകുപ്പ് റദ്ദാക്കിയത് ടൂറിസത്തിന് ഗുണം ചെയ്തു; വസന്തകാലത്ത് കശ്മീരിലേക്ക് വിനോദസഞ്ചാരികളുടെ റെക്കോർഡ് പ്രവാഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2022, 10:21 am IST
Facebook
Twitter
WhatsAppTelegram

വസന്തക്കാലം ആരംഭിച്ചതോടെ ജമ്മു കശ്മീരിലേക്ക് സഞ്ചാരികളുടെ വൻ പ്രവാഹം. ശ്രീനഗറിലെ പ്രശസ്തമായ പൂന്തോട്ടങ്ങൾ കഴിഞ്ഞ മാസം വീണ്ടും തുറന്നതുമുതൽ വിനോദസഞ്ചാരികളുടെ വരവ് കുത്തനെ ഉയർന്നതായി ടൂറിസം വകുപ്പ് അറിയിച്ചു.

കശ്മീരിലെ ടൂറിസം വ്യവസായം വീണ്ടെടുക്കലിന്റെ പാതയിലാണെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് റിപ്പോർട്ട്. 10 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ എത്തിയത് ഈ വർഷത്തെ വസന്ത കാലത്താണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 1,62,664 ആഭ്യന്തര യാത്രക്കാരും 490 വിദേശികളും കശ്മീർ താഴ്വര സന്ദർശിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. 2022ലെ ആദ്യ മൂന്ന് മാസങ്ങളിൽ, ഗുൽമാർഗ്, സോനാമാർഗ്, പഹൽഗാം എന്നിവിടങ്ങളിൽ മഞ്ഞ് ആസ്വദിക്കാൻ 3 ലക്ഷത്തിലധികം വിനോദസഞ്ചാരികൾ കശ്മീരിലെത്തി. ശ്രീനഗറിലെ സബർവാൻ ശ്രേണിയുടെ താഴ്വരയിലുള്ള തുലിപ് ഗാർഡൻ തുറന്ന് 10 ദിവസത്തിനുള്ളിൽ 2 ലക്ഷം സന്ദർശകരെ ലഭിച്ചതായി അധികൃതർ കൂട്ടിച്ചേർത്തു.

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഫെബ്രുവരിയിൽ മാത്രം 1.42 ലക്ഷം വിനോദസഞ്ചാരികൾ ജമ്മു കശ്മീർ സന്ദർശിച്ചു. ഇത് ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. നിലവിൽ 80-90 ശതമാനം ഹൈ-എൻഡ് ഹോട്ടലുകളും ശ്രീനഗറിൽ ഉണ്ടെന്ന് കശ്മീർ ഹോട്ടൽസ് ആൻഡ് റെസ്റ്റോറന്റ് ഓണേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് അബ്ദുൾ വാഹിദ് മാലിക് പറഞ്ഞു.

വിനോദസഞ്ചാരികളുടെ പ്രവാഹത്തിനിടയിൽ ശ്രീനഗർ അന്താരാഷ്‌ട്ര വിമാനത്താവളം റെക്കോർഡ് ഫ്‌ലൈറ്റ് പ്രവർത്തനങ്ങൾ രജിസ്റ്റർ ചെയ്തു. ശ്രീനഗർ വിമാനത്താവളം മാർച്ച് 28ന് 90 ഇൻകമിംഗ്, ഔട്ട്ഗോയിംഗ് ഫ്‌ലൈറ്റുകൾ നടത്തി. 15,014-ലധികം സന്ദർശകരെ ഇവിടെ എത്തി. വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ യാത്രക്കാരാണ് എത്തിയത്.

കഴിഞ്ഞ മാസം ഇന്ത്യയിൽ പതിവ് അന്താരാഷ്‌ട്ര ഫ്‌ലൈറ്റുകൾ പുനരാരംഭിച്ചതിനെത്തുടർന്ന്, വരും ദിവസങ്ങളിൽ വിദേശ വിനോദസഞ്ചാരികളുടെ വരവ് ഗണ്യമായി വർദ്ധിക്കുമെന്ന് ടൂറിസം മേഖലയിലുളളവർ കണക്ക്കൂട്ടുന്നു. ജമ്മു കശ്മീർ സർക്കാർ വിനോദസഞ്ചാരത്തിന് മുൻഗണന നൽകിയതിനാൽ, വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ഇന്ത്യയിലുടനീളം പരസ്യ കാമ്പെയ്നുകൾ ആരംഭിച്ചിട്ടുണ്ടെന്ന് ടൂറിസം ആൻഡ് കൾച്ചർ സെക്രട്ടറി സർമദ് ഹഫീസ് പറഞ്ഞു. മേഖലയിലെ അധികം അറിയപ്പെടാത്ത 75 സ്ഥലങ്ങൾ സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സ്ഥലങ്ങൾ ഭാവിയിൽ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറ്റുകയാണ് ലക്ഷ്യം.

Tags: KashmirTOURISMarticle 370
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies