തണുത്ത് മരവിച്ച് ഐസായി എഴുത്തുകൾ കൊടുക്കാൻ തയ്യാറാണോ? അന്റാർട്ടിക്കയിലെ പോസ്റ്റ് ഓഫീസിലേക്ക് ആളെ ആവശ്യമുണ്ട്; അവസാന തീയതി ഏപ്രിൽ 25
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തണുത്ത് മരവിച്ച് ഐസായി എഴുത്തുകൾ കൊടുക്കാൻ തയ്യാറാണോ? അന്റാർട്ടിക്കയിലെ പോസ്റ്റ് ഓഫീസിലേക്ക് ആളെ ആവശ്യമുണ്ട്; അവസാന തീയതി ഏപ്രിൽ 25

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2022, 02:02 pm IST
FacebookTwitterWhatsAppTelegram

ലോകത്തിലെ ഏറ്റവും തണുപ്പ് കൂടിയ പ്രദേശങ്ങളിലൊന്നാണ് അന്റാർട്ടിക്ക. മഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന ഈ പ്രദേശത്ത് മനുഷ്യവാസം വളരെ കുറവാണ്. ഇവിടെ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസിലേക്ക് ജോലിക്കാരെ തിരയുകയാണ് ഒരു ബ്രിട്ടീഷ് ചാരിറ്റി. യുകെ അൻാർട്ടിക്ക ഹെറിറ്റേജ് ട്രസ്റ്റിന് കീഴിലുള്ള പോസ്റ്റ് ഓഫീസിലേക്കും, അവിടെയുള്ള ഗിഫ്റ്റ് ഷോപ്പിലെ മാനേജർ, ജനറൽ അസിസ്റ്റന്റ് തസ്തികകളിലേക്കുമാണ് ആളെ തേടുന്നത്. 2022 നവംബർ മുതൽ 2023 മാർച്ച് വരെയുള്ള അഞ്ച് മാസത്തേക്കാണ് നിയമനം ലഭിക്കുന്നത്. പ്രതിമാസം 1.5ത്തിലധികം രൂപയാണ് ജോലിക്കെത്തുന്നവര്‍ക്ക് ശമ്പളമായി ലഭിക്കുക

അന്റാർട്ടിക്കയിലെ വേനൽക്കാലമാണ് ഈ സമയം. ഈ സമയം താപനില 50 ഡിഗ്രി ഫാരൻഹീറ്റ് വരെ എത്തിയേക്കാം. എങ്കിലും വലിയ തോതിൽ തണുത്ത കാറ്റ് എപ്പോഴും ഇവിടെ വീശിയടിച്ചു കൊണ്ടിരിക്കും. ബ്രിട്ടീഷ് അന്റാർട്ടിക് ടെറിട്ടറി ഗവൺമെന്റിന്റെ കീഴിലാണ് ഈ തപാൽ ഓഫീസ് വരുന്നത്. ബ്രിട്ടീഷ് താവളമായിരുന്ന ഇവിടെ 2006ന് ശേഷമാണ് പോസ്റ്റ് ഓഫീസായും മ്യൂസിയമായും ഉപയോഗിക്കാൻ തുടങ്ങിയത്. സീസൺ സമയങ്ങളിൽ 80,000 കത്തിടപാടുകൾ വരെ ഇവിടെ നടക്കാറുണ്ടെന്നാണ് വിവരം. പെൻഗ്വിൻ സംരക്ഷണത്തിന്റെ ഭാഗമായി പെൻഗ്വിനുകളുടെ എണ്ണം എടുക്കുക, ഗിഫ്റ്റ് ഷോപ്പിന്റേയും പോസ്റ്റ് ഓഫീസിന്റേയും എല്ലാ കാര്യങ്ങളും നോക്കുക തുടങ്ങിയവയാണ് ഇവിടെയെത്തുന്ന ജീവനക്കാരുടെ പ്രധാന ജോലികൾ. ജോലിയുടെ അവസാനഘട്ടത്തിൽ ഒരു റിപ്പോർട്ടും സമർപ്പിക്കണം.

അടിസ്ഥാന സൗകര്യങ്ങൾ മാത്രമേ ലഭിക്കുകയുള്ളുവെങ്കിലും, സുഖപ്രദമായ ജോലിയായിരിക്കുമെന്നാണ് ട്രസ്റ്റിന്റെ വാഗ്ദാനം. അതേസമയം വൈദ്യുതിയുടെ ലഭ്യത വളരെ പരിമിതമായ തോതിൽ മാത്രമായിരിക്കും. ടാപ്പ് വെള്ളം, ഇന്റർനെറ്റ് സേവനങ്ങൾ ഒന്നും ലഭിക്കില്ല. ഏപ്രിൽ 25 ആണ് അപേക്ഷകൾ അയക്കേണ്ട അവസാന തിയതി. എന്നാൽ അപേക്ഷിക്കുന്നവർക്ക് യുകെയിൽ ജോലി ചെയ്യുന്നതിനുള്ള അനുമതി ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഈ ഒക്ടോബറിൽ ഒരാഴ്ചത്തെ പരിശീലനവും നൽകും.

Tags: Post officeAntarctica
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies