വെടിയേറ്റ് കൊല്ലപ്പെട്ടയാൾക്ക് ഗോയിങ്-എവേ പാർട്ടി; നിശാക്ലബ്ബിൽ അലങ്കരിച്ച് നിർത്തി മൃതദേഹം; സംസ്‌കാര ചടങ്ങിന്റെ ദൃശ്യങ്ങൾ വിവാദത്തിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വെടിയേറ്റ് കൊല്ലപ്പെട്ടയാൾക്ക് ഗോയിങ്-എവേ പാർട്ടി; നിശാക്ലബ്ബിൽ അലങ്കരിച്ച് നിർത്തി മൃതദേഹം; സംസ്‌കാര ചടങ്ങിന്റെ ദൃശ്യങ്ങൾ വിവാദത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2022, 02:54 pm IST
FacebookTwitterWhatsAppTelegram

സംസ്‌കാര ചടങ്ങുകൾ പലതരത്തിൽ നടത്താറുണ്ട്. കൊട്ടും പാട്ടും ഡാൻസും മേളവുമൊക്കെയായി നടത്തുന്നവർ, കറുപ്പ്-വെള്ള എന്നിങ്ങനെ വസ്ത്രധാരണത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച് നടത്തുന്നവർ, ദിവസങ്ങൾ നീണ്ട പരിപാടിയായി ചടങ്ങ് സംഘടിപ്പിക്കുന്നവർ.. അങ്ങനെ പലവിധത്തിൽ സംസ്‌കാര ചടങ്ങുകൾ നടക്കാറുണ്ട്.

എന്നാൽ വളരെ വ്യത്യസ്തമായൊരു സംസ്‌കാര ചടങ്ങിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് അമേരിക്ക. ബാച്ചിലർ പാർട്ടി, വെഡ്ഡിങ് പാർട്ടി എന്നൊക്കെ പറയുന്നത് പോലെ ഇവിടെ മരിച്ചയാൾക്ക് ഗോയിങ്-എവേ പാർട്ടിയാണ് പ്രിയപ്പെട്ടവർ നൽകിയത്.

ഗൂന്യൂ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അമേരിക്കൻ റാപ്പർ മാർക്കെല്ലെ മോറോയുടെ സംസ്‌കാര ചടങ്ങാണ് അദ്ദേഹത്തിന്റെ മരണവാർത്തയേക്കാളേറെ വാർത്തകളിൽ ഇടംപിടിച്ചത്. വെടിയേറ്റ് കൊല്ലപ്പെട്ടയാളായിരുന്നു മാർക്കെല്ലെ മോറോ.

നിശാക്ലബ്ബിൽ വൻ ആഘോഷമായാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. പാട്ടും നൃത്തവും ഭക്ഷണവുമൊക്കെയായി വളരെ മനോഹരമായൊരു ആഘോഷ രാവായിരുന്നു സംസ്‌കാര ചടങ്ങ്. ചടങ്ങിലെ ഏറ്റവും വലിയ ആകർഷണം മൃതദേഹം അലങ്കരിച്ചുവെച്ചതാണ്. നിശാക്ലബ്ബിലെത്തിയ ആളുകൾ നൃത്തം ചെയ്യുന്നതിന് സമീപം സ്റ്റേജിൽ, പുത്തൻ വസ്ത്രങ്ങളും കൂളിങ് ഗ്ലാസുമെല്ലാം ധരിപ്പിച്ച് പ്രതിമയാക്കി നിർത്തിയിരിക്കുകയായിരുന്നു റാപ്പറിനെ. തലയിൽ കിരീടവും മൃതദേഹത്തിന്റെ കൈയ്യിൽ സ്മാർട്ട് ഫോണും നൽകാൻ അലങ്കരിച്ചവർ മറന്നില്ല. ഒറ്റ നോട്ടത്തിൽ മരിച്ചുപോയ റാപ്പർ നിശാക്ലബിൽ പങ്കുച്ചേരുകയാണെന്ന് തോന്നിപ്പോകും.

Popular rapper Goonew was shot and killed in Prince George's County. His family hosted his funeral in a club where his body was propped up like a mannequin to join the celebration. pic.twitter.com/ge1mvpzISq

— Coki (@Zucoki) April 4, 2022

ഗോയിങ്-എവേ പാർട്ടിയുടെ ദൃശ്യങ്ങൾ ട്വിറ്ററിൽ പ്രചരിച്ചതോടെയാണ് അദ്ദേഹത്തിന് ലഭിച്ച യാത്രയയപ്പ് ചർച്ചയായത്. മകന്റെ മരണത്തിൽ സങ്കടപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ചടങ്ങിനെക്കുറിച്ച് മാർക്കെല്ലെ മോറോയുടെ അമ്മയുടെ പ്രതികരണം. ഒടുവിലായി മകന് നൽകാൻ കഴിയുന്ന ഏറ്റവും നല്ല അംഗീകാരം നൈറ്റ് ക്ലബ്ബിൽ സംഘടിപ്പിക്കുന്ന ഈ ആഘോഷമാണെന്നും അമ്മ കൂട്ടിച്ചേർത്തു. സംഭവത്തിനെതിരെ ഒരു കൂട്ടർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതോടെ നിശാക്ലബ്ബിലെ അധികൃതർ ക്ഷമാപണം ചോദിക്കുകയും ചെയ്തു. ആഘോഷം ഇത്തരത്തിലാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് അവർ വ്യക്തമാക്കി.

24 കാരനായ മാർക്കെല്ലെ മോറോ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മരിച്ചത്. മേരിലാൻഡിലെ കാർ പാർക്കിംഗ് സ്ഥലത്ത് വെടിയേറ്റ നിലയിൽ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

 

 

 

Tags: americafuneralrapper
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies