കെ റെയിൽ കുറ്റി നാട്ടിയതിനാൽ വായ്പയില്ല; അനുപതി പത്രം വേണമെന്ന് ബാങ്കുകാർ; നൽകാതെ റവന്യൂ വകുപ്പ്; വായ്പ കിട്ടാതെ വലഞ്ഞ് സാധാരണക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ റെയിൽ കുറ്റി നാട്ടിയതിനാൽ വായ്പയില്ല; അനുപതി പത്രം വേണമെന്ന് ബാങ്കുകാർ; നൽകാതെ റവന്യൂ വകുപ്പ്; വായ്പ കിട്ടാതെ വലഞ്ഞ് സാധാരണക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2022, 07:45 am IST
FacebookTwitterWhatsAppTelegram

എറണാകുളം: സംസ്ഥാനത്ത് കെ റെയിൽ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ ബാങ്കുകളിൽ നിന്നും ലോൺ നിഷേധിക്കപ്പെടുന്നതായി പരാതി. സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി അതിരടയാളക്കല്ല് സ്ഥാപിച്ച പ്രദേശങ്ങളിലാണ് ബാങ്കുകാർ ലോൺ നിഷേധിക്കുന്നത്. ഇതോടെ വായ്പ പ്രതീക്ഷിച്ചിരുന്നവർക്ക് ഇരുട്ടടിയായി.

അങ്കമാലിയിൽ അതിരടയാളക്കല്ല് നിക്ഷേപിച്ച പ്രദേശങ്ങളിലെ നാട്ടുകാരാണ് ഏറ്റവും ഒടുവിൽ പരാതി ഉന്നയിച്ചത്. വില്ലേജ് ഓഫീസറുടെ അനുമതി പത്രമുണ്ടെങ്കിൽ മാത്രമേ വായ്പ നൽകുവെന്നാണ് ബാങ്കുകളുടെ നിലപാട്. എന്നാൽ അനുമതി പത്രം നൽകാൻ സർക്കാർ നിർദ്ദേശമില്ലെന്ന് റവന്യുവകുപ്പ് വിശദീകരണം നൽകിയതോടെയാണ് വായ്പയ്‌ക്കായി അപേക്ഷിച്ചവർ വെട്ടിലായത്.

പലരും വീട് പുതുക്കി പണിയാൻ പഴയത് പൊളിച്ചു മാറ്റിയിരുന്നു. സിൽവൻ ലൈൻ പദ്ധതിക്കായി സർവ്വെ തുടങ്ങും മുമ്പായിരുന്നു സംഭവം. വായ്പ നൽകുമെന്ന ബാങ്കിന്റെ വാഗ്ദാനത്തിന്മേലാണ് പലരും വീട് പൊളിച്ചത്. എന്നാൽ ഇതിനിടെ കെ റെയിലിന്റെ പേരിൽ ഉദ്യോഗസ്ഥരെത്തി കല്ലിട്ടതോടെ ബാങ്കുകാർ മലക്കം മറിഞ്ഞു. ഈടായി ഭൂമി നൽകാൻ എതിർപ്പില്ലെന്ന സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസിൽ നിന്ന് വേണമെന്നാണ് ബാങ്കുകളുടെ ആവശ്യം. എന്നാൽ ഇത് നൽകാൻ റവന്യുവകുപ്പ് തയ്യാറാകാതെ വന്നതോടെ വീട്ടുകാർ പെരുവഴിയിലായി.

വിഷയത്തിൽ നേരത്തെ തന്നെ ധനമന്ത്രി കെ.എൻ ബാലഗോപാൽ നിലപാട് അറിയിച്ചിരുന്നു. അതിരടയാള കല്ല് സർവ്വേയുടെ ഭാഗം മാത്രമാണെന്നും കല്ല് നാട്ടിയതിന്റെ പേരിൽ വായ്പ നിഷേധിക്കരുതെന്നും ധനമന്ത്രി നിർദേശിച്ചു. അത്തരം നീക്കങ്ങൾ നടത്തുന്ന ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ കുറ്റി നാട്ടിയതിന്റെ പേരിൽ വായ്പ നിഷേധിക്കപ്പെടുന്ന വീട്ടുകാർ നിരവധിയാണ്. ഇക്കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags: bank-loank railSILVER LINE
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies