മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് വീണ്ടും സ്വർണവേട്ട. സുൽത്താൻ ബത്തേരി സ്വദേശി അൻഷാദിൽ നിന്ന് 423 ഗ്രാം സ്വർണം പിടികൂടി.
കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം വിമാനത്താവളത്തിന് പുറത്തുനിന്നും പോലീസ് പിടികൂടുകയായിരുന്നു. സമീപകാലത്ത് ഏഴാം തവണയാണ് കസ്റ്റംസിനെ വെട്ടിച്ച സ്വർണം പിന്നീട് പോലീസ് കണ്ടെടുക്കുന്നത്.
ഇന്നലെ സമാനമായ രീതിയിൽ പരിശോധന കഴിഞ്ഞ് ഇറങ്ങിയ യാത്രികനിൽ നിന്നും 40 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടിയിരുന്നു. 780 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്.
സംഭവത്തിൽ ബഹ്റൈനിൽ നിന്നെത്തിയ ബാലുശേരി സ്വദേശി കെ.ടി സാഹിറിനെയും സ്വർണം കൊണ്ടുപോകാനെത്തിയ കുറ്റ്യാടി സ്വദേശി അമീറിനെയും പോലീസ് അറസ്റ്റ് ചെയ്തു.
Comments