ജീവിക്കുന്നെങ്കിൽ ഇങ്ങനെ ജീവിക്കണം; ലക്ഷക്കണക്കിന് ഐസ്ക്രീം രുചിച്ച ഭാഗ്യവാൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജീവിക്കുന്നെങ്കിൽ ഇങ്ങനെ ജീവിക്കണം; ലക്ഷക്കണക്കിന് ഐസ്ക്രീം രുചിച്ച ഭാഗ്യവാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2022, 04:57 pm IST
FacebookTwitterWhatsAppTelegram

കുട്ടികൾ മുതൽ മുതിർന്നവർവരെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് ഐസ്‌ക്രീമുകൾ. ഈ ഇഷ്ടം അറിഞ്ഞുകൊണ്ടുതന്നെ വിവിധ കമ്പനികൾ വിവിധ രുചികൾ ഉള്ള ഐസ്‌ക്രീമുകൾ വിപണിയിൽ നമുക്കായി ഒരുക്കുന്നു. എന്നാൽ ഐസ്‌ക്രീം കഴിക്കുന്നത് തൊഴിലാക്കി മാറ്റിയ ഒരാൾ ഈ ലോകത്ത് ഉണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കാനാകുമോ?. ആഹാ കേൾക്കുമ്പോൾ നല്ല രസം തോന്നുമെങ്കിലും ഈ ജോലി അത്ര എളുപ്പമല്ലെന്നാണ് അമേരിക്കക്കാരനായ ജോൺ ഹാരിസൺ പറയുന്നത്.

ഐസ്‌ക്രീം ടേസ്റ്റർ എന്ന നിലയിൽ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് 1980 ൽ അദ്ദേഹത്തിന്റെ മാതൃസഹോദരന്റെ എഡിസ് എന്ന പാർലറിൽ നിന്നായിരുന്നു. അവിടെ അസിസ്റ്റന്റ് ടേസ്റ്റർ ആയതോടെയാണ് ജീവിതം മാറിമറയുന്നത്. നിലവിൽ എഡീസ് ഐസ്‌ക്രീം പാർലറിൽ 40 വർഷത്തെ ഔദ്യോഗിക ജീവിതം പൂർത്തിയാക്കുന്ന ഹാരിസൺ രുചിച്ച് നോക്കിയതാകട്ടെ 300 മില്യൺ ലിറ്ററിലധികം ഐസ്‌ക്രീമും.

സാധാരണ എട്ട് മണിക്കൂർ ആണ് ജോലി സമയം എങ്കിൽ ഹാരിസണ് ജോലി അഞ്ച് മണിക്കൂർ മാത്രമേയുള്ളു. ആകർഷകമായ ശമ്പളവും. എല്ലാ ദിവസവും പുലർച്ചെ മുതൽ തന്നെ അദ്ദേഹം തന്റെ ജോലി ആരംഭിക്കും. ഐസ്‌ക്രീമുകൾ രുചിച്ച് നോക്കുകയാണ് പണി. ഏകദേശം അഞ്ച് മണിക്കൂർ നേരമെടുത്താണ് ഹാരിസൺ ഇത് പൂർത്തിയാക്കുക.

എഡീസ് ഐസ്‌ക്രീം പാർലറിൽ 20 രുചി വൈവിധ്യങ്ങളിലുള്ള ഐസ്‌ക്രീമുകളാണ് നിർമ്മിക്കുക. ഇതിൽ ഒരു ഫ്‌ളേവർ തന്നെ മൂന്ന് തവണ രുചിച്ച് എല്ലാം കിറു കൃത്യമാണോയെന്ന് അദ്ദേഹം പരിശോധിക്കും.

നിർമ്മാണത്തിന്റെ ആദ്യ ഘട്ടത്തിലും, മദ്ധ്യഘട്ടത്തിലും, അവസാന ഘട്ടത്തിലുമാണ് രുചി നോക്കേണ്ടത്. അങ്ങിനെ എല്ലാ ഫ്‌ളേവറുകളും രുചിക്കണം. ഇത്തരത്തിൽ ഒരു ദിവസം 60 പാക്കറ്റ് ഐസ്‌ക്രീമുകൾ ആണ് അദ്ദേഹം കഴിക്കുക. ഐസ്‌ക്രീം കഴിക്കാൻ ഹാരിസൺ ഉപയോഗിക്കുന്ന സ്പൂണിലും ഒരു കൗതുകം ഒളിഞ്ഞു കിടക്കുന്നുണ്ട്. മരത്തിന്റെയും പ്ലാസ്റ്റിക്കിന്റെയും സ്പൂണല്ല മറിച്ച് സ്വർണം പൂശിയ സ്പൂണിൽ ആണ് അദ്ദേഹം ഐസ്‌ക്രീം ടേസ്റ്റ് ചെയ്യാനായി ഉപയോഗിക്കുന്നത്.

ഔദ്യോഗിക ജീവിതത്തിൽ നാല് പതിറ്റാണ്ട് പൂർത്തിയാക്കുന്ന ഹാരിസണിന്റെ സേവനത്തെ വിശിഷ്ടമായി കരുതുന്ന കമ്പനി അദ്ദേഹത്തിന്റെ നാക്കിലെ രസമുകുളങ്ങൾക്ക് ഇൻഷൂറൻസ് ഏർപ്പെടുത്തിയിട്ടുണ്ട്. ആ തുക കേട്ടാൽ നമ്മൾ വീണ്ടും ഞെട്ടും. ഒരു രസമുകുളത്തിന് 100 ഡോളർ എന്ന നിരക്കിലാണ് ഇൻഷൂറൻസ് ഏർപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ എല്ലാവരും കൗതുകത്തോടെ കാണുന്ന ഈ ജോലി അത്ര എളുപ്പമുള്ളതല്ലെന്നാണ് ഹാരിസൺ പറയുന്നത്. എങ്കിലും ഇത് താൻ സന്തോഷത്തോടെയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.
പ്രായം 70 തികഞ്ഞ ഒരു കുട്ടിയാണ് താൻ. കാരണം ഇപ്പോഴും ഐസ്‌ക്രീം ഇഷ്ടപ്പെടുകയും കഴിക്കുകയും ചെയ്യുന്നു. ജോലിയിൽ പ്രവേശിച്ചതോടെ തന്റെ ഭാരം കൂടി. ആരാണ് മെലിഞ്ഞിരിക്കുന്ന ഐസ്‌ക്രീം ടേസ്റ്റർ മാരെ വിശ്വസിക്കുകയെന്നും അദ്ദേഹം നർമ്മ ഭാവത്തിൽ പ്രതികരിക്കുന്നു.

 

Tags: Ice cream
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies