ബിജെപിയുടെ പരാതി ഫലം കണ്ടു; ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ദേശീയ വനിതാ കമ്മീഷൻ; മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ നേരിട്ട് അന്വേഷിക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിജെപിയുടെ പരാതി ഫലം കണ്ടു; ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ദേശീയ വനിതാ കമ്മീഷൻ; മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ നേരിട്ട് അന്വേഷിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2022, 04:47 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മയ്‌ക്ക് കേരളത്തിലെ മഹിളാ മോർച്ച നേതാക്കളുടെ നേതൃത്വത്തിൽ ബിജെപി നൽകിയ പരാതി ഫലം കാണുന്നു. ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാനും പരിഹാരം നിർദ്ദേശിക്കാനും സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവിടണമെന്ന് രേഖ ശർമ്മ ആവശ്യപ്പെട്ടു.

പരാതിക്കാരുടെ പേരുവിവരങ്ങൾ ഒഴികെ ബാക്കി വിശദാംശങ്ങൾ പുറത്ത് വിടണം. കമ്മറ്റി റിപ്പോർട്ടിൽ മൂന്നു മാസത്തിനകം തുടർ നടപടി സ്വീകരിക്കേണ്ടതായിരുന്നു. വെച്ചു താമസിപ്പിച്ചത് ഗുരുതരവീഴ്ചയാണെന്നും കമ്മീഷൻ അദ്ധ്യക്ഷ വിലയിരുത്തി. എല്ലാ സിനിമാ പ്രൊഡക്ഷൻ കമ്പനിയിലും പരാതി പരിഹാര കമ്മറ്റി രൂപീകരിക്കണം.
മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ ദേശീയ വനിതാ കമ്മിഷൻ നേരിട്ട് അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്.

ഇന്നലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ നേതൃത്വത്തിലാണ് കേരളത്തിൽ നിന്നുളള മഹിളാ മോർച്ച നേതാക്കൾ രേഖ ശർമ്മയെ സന്ദർശിച്ച് കേരളത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയത്. കാവന്നൂർ പീഡനം, ദളിത് സ്ത്രീകൾക്കെതിരെ വ്യാപകമായി നടക്കുന്ന അതിക്രമങ്ങൾ, സർക്കാരിന്റെ മദ്യനയത്തിലെ അപാകത കാരണം സ്ത്രീകൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ എന്നിവയിൽ അടിയന്തര ഇടപെടലുകൾ ഉണ്ടാവണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. മഹിള മോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യൻ, ദേശീയ സെക്രട്ടറി പത്മജ എസ്. മേനോൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ആർബി രാഗേന്ദു എന്നിവരും ഒപ്പമുണ്ടായിരുന്നു.

ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ തൊഴിൽസാഹചര്യവും അവരുടെ പരാതികളും പരിഹരിക്കാനും പഠിക്കാനും സംസ്ഥാന സർക്കാർ നിയോഗിച്ച സമിതിയാണ് ജസ്റ്റിസ് ഹേമ കമ്മറ്റി. 2018 മെയ് മാസത്തിലാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ മൂന്നംഗസമിതി രൂപീകരിച്ചത്. ജസ്റ്റീസ് ഹേമ, റിട്ടയേർഡ് ഐഎഎസ് ഓഫീസർ കെബി വത്സലകുമാരി, നടി ശാരദ എന്നിവരായിരുന്നു കമ്മീഷൻ അംഗങ്ങൾ. 2020 ജനുവരിയിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ ഇതുവരെ ഇത് പുറത്തുവിട്ടിട്ടില്ല.

Tags: Mahila MorchaRekha sharmaNational Commission for Women
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies