തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവാവിനെ ബോംബെറിഞ്ഞ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ലിയോൺ ജോൺസൺ, അഖിൽ, രാഹുൽ ബനഡിക്ട്, ജോഷി എന്നിവരാണ് പിടിയിലായത്. ബോംബേറിൽ തുമ്പ സ്വദേശി പുതുരാജൻ ക്ലീറ്റസിന് പരിക്കേറ്റിരുന്നു.
ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. സിജു, സുനിൽ എന്നീ സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ട് നിൽക്കവെയാണ് ബോംബേറുണ്ടായത്. ആക്രമണത്തിൽ ക്ലീറ്റസിന്റെ വലതുകാൽ തകർന്നിട്ടുണ്ട്. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ക്ലീറ്റസ് അപകടാവസ്ഥ തരണം ചെയ്തുവെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
പിടിയിലായവർ ക്വട്ടേഷൻ സംഘത്തിലുള്ളവരാണെന്ന് പോലീസ് പറയുന്നു. ഒരു ലഹരിവിൽപ്പനക്കാരന്റെ ക്വട്ടേഷൻ പ്രകാരമാണ് ആക്രമണമുണ്ടായത്. അക്രമി സംഘം ക്ലീറ്റസിനൊപ്പമുണ്ടായിരുന്ന സുനിലിനെയാണ് ലക്ഷ്യമിട്ടിരുന്നതെന്നും, എന്നാൽ പരിക്കേറ്റത് ക്ലീറ്റസിനാണെന്നും പോലീസ് പറയുന്നു.
Comments