തൃശൂർ: മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തി. തൃശൂരിലെ വെള്ളിക്കുളങ്ങരയിലാണ് സംഭവം. ഇഞ്ചക്കുണ്ട് സ്വദേശി അനീഷാണ് മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയത്.
വീടിന് മുന്നിലുള്ള റോഡിലിട്ടാണ് അച്ഛനെയും അമ്മയെയും മകൻ കൊലപ്പെടുത്തിയത്. കുട്ടൻ (60) , ചന്ദ്രിക (55) എന്നിവരാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. കുടുംബാംഗങ്ങൾ തമ്മിൽ തർക്കമുണ്ടാകുകയും അത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. തുടർന്ന് വീടിനകത്ത് തന്നെ ഇരുന്നിരുന്ന വെട്ടുകത്തി ഉപയോഗിച്ചാണ് അനീഷ് കൊലപാതകം നടത്തിയത്.
വീട്ടിൽ സാധാരണയായി തർക്കം നടക്കാറുണ്ടെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. എങ്കിലും കൊലപാതകത്തിലേക്ക് നയിച്ച പ്രധാന കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. അനീഷ് ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിലിലാണ് പോലീസ്. സ്ഥലത്ത് വെള്ളിക്കുളങ്ങര പോലീസ് എത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Comments