തൃശ്ശൂർ: ഓർമ്മ ശക്തിയിൽ കഴിവ് തെളിയിച്ച് റെക്കോർഡുകളിൽ ഇടം നേടിയ വാമിക മോൾക്ക് സുരേഷ് ഗോപിയുടെ കൈനീട്ടം. വാമികയുടെ ഫോട്ടോ പതിച്ച സ്റ്റാമ്പ് സുരേഷ് ഗോപി പ്രകാശനം ചെയ്തു. പാറമേക്കാവ് ക്ഷേത്ര സന്നിധിയിലാണ് സ്റ്റാമ്പ് പ്രകാശനം ചെയ്തത്.
മാതാപിതാക്കൾക്കൊപ്പം വാമികയും പ്രകാശനത്തിൽ പങ്കെടുത്തു. ചേറൂർ സ്വദേശികളായ ഗിരിജൻ റീത്ത ദമ്പതികളുടെ മകൾ ആണ് വാമിക. അതേസമയം, പാറമേക്കാവ് ക്ഷേത്ര സന്നിധിയിലെത്തിയ ഭക്തർക്ക് സുരേഷ് ഗോപി വിഷുകൈനീട്ടം നൽകി. ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം ഭക്തർക്ക് കൈനീട്ടം നൽകിയത്.
കഴിഞ്ഞ ദിവസം തൃശ്ശൂരിലെ ബിജെപി വെസ്റ്റ് ഈസ്റ്റ് മണ്ഡലം കമ്മിറ്റികൾ നടത്തിയ പരിപാടിയിൽ ബിജെപി ബൂത്ത് പ്രസിഡന്റുമാർക്കും, കുട്ടികൾക്കും അദ്ദേഹം കൈനീട്ടം നൽകിയിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ഐശ്വര്യ, മണികണ്ഠൻ എന്നീ കുട്ടികളാണ് സുരേഷ്ഗോപിയിൽ നിന്ന് ആദ്യ കൈനീട്ടം ഏറ്റുവാങ്ങിയത് . തുടർന്ന് നൂറുക്കണക്കിന് കുട്ടികൾ സുരേഷ്ഗോപിയിൽ നിന്ന് കൈനീട്ടം സ്വീകരിച്ചു. സുരേഷ് ഗോപിയുടെ വിഷുകൈനീട്ട വിതരണം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നാളെ വരെ ഉണ്ടായിരിക്കും.
Comments