കണ്ണൂർ; സിപിഎം പാർട്ടി സമ്മേളനത്തിനിടെ മാദ്ധ്യമപ്രവർത്തകനു നേരെ കയ്യേറ്റം. 24 ന്യൂസ് ചാനലിന്റെ റിപ്പോർട്ടർ ബൽറാം നെടുങ്ങാടിയെ പാർട്ടി പ്രവർത്തകർ ഭീഷണിപ്പെടുത്തുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ‘ കണ്ണൂർ മോഡ’ ലിൽ തന്നെയാണ് സഖാക്കൾ മാദ്ധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തുന്നത്.
സംഘാടക സമിതിയിലെ സഖാക്കളാണ് മാദ്ധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്യുന്നത്. മര്യാദയ്ക്ക് പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ
എല്ലാവരെയും പിടിച്ച് പുറത്താക്കുമെന്നായിരുന്നു പാർട്ടി നേതാവിന്റെ ഭീഷണി. എല്ലാ സ്ഥലത്തും കളിക്കും പോലെ നിങ്ങൾ ഇവിടെ കളിക്കേണ്ട എന്നാണ് നേതാവ് മാദ്ധ്യമപ്രവർത്തകനെ തള്ളിക്കൊണ്ട് ഭീഷണിപ്പെടുത്തുന്നത്. സിപിഎം അനുഭാവിയായ മാദ്ധ്യമപ്രവർത്തകനാണ് ബൽറാം നെടുങ്ങാടി എന്നതാണ് സംഭവത്തിലെ മറ്റൊരു തമാശ.
അതേ സമയം കൂട്ടത്തിലുള്ള ഒരു മാദ്ധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്തിട്ടും പാർട്ടി പ്രവർത്തകരോട് പരാതി പറയാൻ പോലും ആരും തയ്യാറായില്ല എന്നത് മാദ്ധ്യമപ്രവർത്തകർക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസത്തിന് കാരണമായിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ വൈറലാകുന്നുണ്ട്.
https://www.facebook.com/janamtv/videos/2121690514647833/















