നയം വ്യക്തമാക്കി ഷഹബാസ് ഷെരീഫ്; ചൈനയുമായി മികച്ച ബന്ധം; കശ്മീർ പ്രശ്‌നം പരിഹരിക്കുന്നതുവരെ ഇന്ത്യയുമായി നല്ല ബന്ധം നടക്കില്ല; മോദി ചർച്ചയ്ക്ക് തയ്യാറാകണമെന്നും പാക് പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നയം വ്യക്തമാക്കി ഷഹബാസ് ഷെരീഫ്; ചൈനയുമായി മികച്ച ബന്ധം; കശ്മീർ പ്രശ്‌നം പരിഹരിക്കുന്നതുവരെ ഇന്ത്യയുമായി നല്ല ബന്ധം നടക്കില്ല; മോദി ചർച്ചയ്‌ക്ക് തയ്യാറാകണമെന്നും പാക് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2022, 09:53 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചർച്ചയ്‌ക്ക് ക്ഷണിച്ച് ഷഹബാസ് ഷെരീഫ്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ കശ്മീർ പരാമർശം.

എല്ലാ അന്താരാഷ്‌ട്ര വേദികളിലും കശ്മീർ വിഷയം ഉന്നയിക്കും.സമാധാനപരമായി പ്രശ്‌നം പരിഹരിക്കാനാണ് പാകിസ്താൻ ആഗ്രഹിക്കുന്നത്. ഇന്ത്യയുമായി നല്ല ബന്ധമാണ് പാകിസ്താൻ ആഗ്രഹിക്കുന്നത്. എന്നാൽ കശ്മീർ വിഷയത്തിന് പരിഹാരം കാണുന്നത് വരെ അത് സാദ്ധ്യമാകില്ലെന്ന് ഷഹബാസ് ഷെരീഫ് പറഞ്ഞു.

കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ ശക്തമായ യാതൊരു നടപടിയും ഇമ്രാൻ ഖാൻ സർക്കാർ കൈക്കൊണ്ടില്ലെന്നും ഷഹബാസ് ഷെരീഫ് കുറ്റപ്പെടുത്തി. ഞങ്ങൾക്ക് അവരെ രക്തച്ചൊരിച്ചിലിനായി വിട്ടുനൽകാനാകില്ല. കശ്മീരി ജനതയ്‌ക്ക് നൽകുന്ന ധാർമ്മിക, നയതന്ത്ര പിന്തുണ തുടരുമെന്നും ഷഹബാസ് ഷെരീഫ് കൂട്ടിച്ചേർത്തു.

അവരുടെ ദുരവസ്ഥ തുടച്ചുനീക്കാനും ദാരിദ്ര്യത്തിൽ നിന്ന് കരകയറാനുമുളള കശ്മീരിലെ ജനതയുടെ ആഗ്രഹപ്രകാരമുളള പരിഹാരമാണ് വേണ്ടതെന്നും നരേന്ദ്രമോദിയോട് ആവശ്യപ്പെടുന്നതായി പാക് പ്രധാനമന്ത്രി പറഞ്ഞു.

പ്രസംഗത്തിൽ അദ്ദേഹം ചൈന-പാകിസ്താൻ ബന്ധത്തെ പ്രശംസിച്ചു. ചൈന-പാക് ഇടനാഴി പദ്ധതി വേഗത്തിൽ മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. സൗദി അറേബ്യ, തുർക്കി, യുഎഇ തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് അദ്ദേഹംപ്രതിജ്ഞയെടുത്തു.

ദേശീയ അസംബ്ലി പാകിസ്താനെ രക്ഷിച്ചെന്നും പാകിസ്താനിൽ മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ വിജയമാണ് തിരഞ്ഞെടുപ്പിലൂടെ സാധ്യമായിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാകിസ്താൻ മുസ്ലിം ലീഗ് -നവാസ് (പിഎംഎൽ(എൻ) അദ്ധ്യക്ഷനുമാണ്.നാടകീയ രംഗങ്ങൾക്കൊടുവിലാണ് ഷഹബാസ് ഷെരീഫ് ഇന്ന് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ദേശീയ അസംബ്ലിയിൽ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനിടയിൽ ഇമ്രാൻ അനുകൂലികൾ രാജി വെച്ച് പാർലമെന്റിൽ നിന്നിറങ്ങിപ്പോയിരുന്നു. തുടർന്ന് എതിരില്ലാതെ ഷെഹബാസ് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

Tags: KashmirPakistan PMShehbaz Sharif
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies