ശ്രീലങ്കയ്ക്ക് പിന്നാലെ നേപ്പാളും സാമ്പത്തിക പ്രതിസന്ധിയിലേക്കോ? കടത്തിലായോ ഇന്ത്യയുടെ അയൽ രാജ്യങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീലങ്കയ്‌ക്ക് പിന്നാലെ നേപ്പാളും സാമ്പത്തിക പ്രതിസന്ധിയിലേക്കോ? കടത്തിലായോ ഇന്ത്യയുടെ അയൽ രാജ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2022, 04:24 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവും മൂലം തകർന്നടിയുകയാണ് ദ്വീപ് രാജ്യമായ ശ്രീലങ്ക. കൊറോണ മഹാമാരി ഉയർത്തിയ ആഗോള പ്രതിസന്ധിയാണ് ശ്രീലങ്കയെ ഈ അവസ്ഥയിലാക്കിയത്. എന്നാൽ ഇതിൽ നിന്നും കരകയറാൻ രാജ്യത്തിന് ഇതുവരെ സാധിച്ചിട്ടില്ല. അതിനിടെയാണ് ഇന്ത്യയുടെ അയൽ രാജ്യമായ നേപ്പാളും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന വാർത്തകൾ പുറത്ത് വരുന്നത്.

സ്വാതന്ത്ര്യം ലഭിച്ച ശേഷം ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് ശ്രീലങ്ക ഇപ്പോൾ കടന്നുപോകുന്നത്. ഭക്ഷണമോ, മരുന്നോ, ഇന്ധനമോ ഇല്ലാതെയാണ് ആളുകൾ ജീവിക്കുന്നത്. അതിനിടെ നിരന്തരം ഉണ്ടാകുന്ന പവർക്കട്ടുകളും ജനജീവിതത്തെ ബാധിച്ചു. ഇതിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി. ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെ രാജി വെയ്‌ക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ ഭരണകൂടം അതിന് തയ്യാറാകുന്നില്ല.

ഭരണ പ്രതിസന്ധി പുതുമയല്ലെങ്കിലും നേപ്പാളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും രാഷ്‌ട്രീയ അനിശ്ചിതത്വത്തിലേക്കും നീങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. വിനോദ സഞ്ചാരത്തെയും പരിമിതമായ ചരക്ക് കയറ്റുമതികളെയും ആശ്രയിച്ച് ജീവിക്കുന്ന രാജ്യമാണ് നേപ്പാൾ. എന്നാൽ കൊറോണ വ്യാപനം രൂക്ഷമായതോടെ ഇത് ഇല്ലാതായി. കഴിഞ്ഞ വർഷം സംഭവിച്ച രാഷ്‌ട്രീയ പ്രതിസന്ധി നേപ്പാളിൽ സാമ്പത്തിക പ്രതിസന്ധി വരുത്തിവെച്ചു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇപ്പോൾ തകരുമെന്ന അവസ്ഥയിലാണ് നേപ്പാൾ എന്നും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.

എന്നാൽ രാജ്യം അത്രമാത്രം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നില്ലെന്ന് നേപ്പാൾ ധനമന്ത്രി ജനാർദ്ദൻ ശർമ്മ പറഞ്ഞു. നേപ്പാളിലെ പ്രതിസന്ധിയെക്കുറിച്ച് നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും ഉത്പാദനം-വരുമാന വ്യവസ്ഥയുടെ കാര്യത്തിൽ നേപ്പാൾ താരതമ്യേന മെച്ചപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ആഡംബര വസ്തുക്കളുടെ ഇറക്കുമതി കാരണം രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സമ്മർദ്ദത്തിലാണ്. എന്നാൽ നേപ്പാളിന് വലിയ വിദേശ കടബാധ്യതയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

നേപ്പാളിൽ, ശർമ്മ ഒലി സർക്കാരിന്റെ പതനത്തിലേക്ക് നയിച്ച രാഷ്‌ട്രീയ പ്രതിസന്ധിക്ക് പിന്നാലെ 2021 ജൂലൈ മുതൽ വിദേശനാണ്യ കരുതൽ ശേഖരം കുറയുകയാണ്. വിനോദസഞ്ചാരത്തിൽ നിന്നും കയറ്റുമതിയിൽ നിന്നുമുള്ള വരുമാനം കുത്തനെ കുറഞ്ഞപ്പോൾ ഇറക്കുമതി കുതിച്ചുയരുകയും ചെയ്തു. ഇതാണ് സാമ്പത്തിക മാന്ദ്യത്തിന് കാരണമായത്.

Tags: students protest
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies