സമൃദ്ധിയുടെ പൊൻപുലരിയിൽ കണ്ണനെ കണി കാണാനെത്തി ഭക്തർ. ഗുരുവായൂർ ക്ഷേത്രത്തിൽ ആയിരങ്ങൾ വിഷുക്കണി ദർശിച്ചു. കടുത്ത നിയന്ത്രണങ്ങൾ നീങ്ങിയുള്ള ഇത്തവണത്തെ വിഷു നിറഞ്ഞ പ്രാർത്ഥനയും, ആഘോഷങ്ങളുമായി കൊണ്ടാടുകയാണ് മലയാളി. ശബരിമലയിലും വിഷു ദിനത്തിൽ രാവിലെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
ഗുരുവായൂരിൽ നട തുറന്നത് മുതൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പുലർച്ചെ 2.30 മുതൽ 3.30 വരെയായിരുന്നു കണിദർശനം. ശബരിമലയിൽ രാവിലെ 4 മുതൽ 7 മണി വരെയായിരുന്നു കണി ദർശനം. നട തുറന്ന ശേഷം മേൽശാന്തി ഭക്തർക്ക് വിഷു കൈനീട്ടം നൽകി. സന്നിധാനത്ത് ഭക്തരുടെ വലിയ തിരക്കാണ് നട തുറന്നത് മുതൽ അനുഭവപ്പെടുന്നത്.
കൊറോണ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷമുള്ള ആദ്യത്തെ വിഷുവായത് കൊണ്ട് തന്നെ കണ്ണനെ കണികാണാൻ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ വൻ തിരക്കാണുള്ളത്. കടുത്ത നിയന്ത്രണങ്ങൾ നീങ്ങിയുള്ള ഇത്തവണത്തെ വിഷു നിറഞ്ഞ പ്രാർത്ഥനയും, ആഘോഷങ്ങളുമായി കൊണ്ടാടുകയാണ് മലയാളി. കണി കണ്ടശേഷം ശാന്തിമാർ ഭക്തർക്ക് കൈനീട്ടം നൽകി. എറണാകുളത്തെ ക്ഷേത്രങ്ങളിലും രാവിലെ മുതൽ ഭക്തജനത്തിരക്കാണ്. ചിറ്റൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലടക്കം വിശേഷാൽ പൂജകളും, കണി ദർശനവുമുണ്ടായിരുന്നു.
Comments