സംഗീത ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഗായകനാണ് അർജിത്ത് സിംഗ്. അർജിത്തിന്റെ പാട്ടുകളിലൂടെ അദ്ദേഹത്തിന്റെ ശബ്ദം പേരുകേട്ടതാണെങ്കിലും ലളിത ജീവിതത്തിന്റെ പേരിലാണ് കൂടുതലും അറിയപ്പെടുന്നത്. ഇപ്പോൾ ഗായകന്റെ ചില ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
സെക്യൂരിറ്റി ഗാർഡുകളും, ഫാൻസും ആഡംബര കാറുകളുമൊന്നുമില്ലാതെ അർജിത്ത് തന്റെ മകനായി സ്‌കൂളിന് പുറത്ത് കാത്തു നിൽക്കുന്നതാണ് ചിത്രം. അർജിത്ത് കഴിഞ്ഞ ദിവസമാണ് ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ജിയാഗഞ്ച് സ്‌കൂളിൽ മകനെ പ്രവേശിപ്പിച്ചത്. മകനെ കൂട്ടാനായി സ്‌കൂളിലെത്തിയതാണ് താരം.
അർജിത്ത് പലപ്പോഴും അടുത്തുള്ള ചായക്കടയിൽ ഇരിക്കുന്നതോ, ഏതൊരു സാധാരണക്കാരന്റെയും പോലെ കയ്യിൽ ബാഗുകളുമായി മാർക്കറ്റിലേക്ക് പോകുന്നതോ കാണാമന്നാണ് ആരാധകർ പറയുന്നത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് അർജിത്തിന്റെ ലാളത്യത്തെ പ്രശംസിച്ച് എത്തിയത്.
https://twitter.com/meinrebelhoon/status/1514275294311460869















