ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും പരിഹസിച്ചും ആക്ഷേപിച്ചും മിമിക്രി അവതരിപ്പിച്ച് കലാപമുണ്ടാക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ ജബൽപൂരിലെ ആദിൽ അലി(38) എന്ന യുവാവാണ് പിടിയിലായത്.
കലാപശ്രമം അടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും ആക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ച് പരിഹസിച്ചും ചീത്തവാക്കുകൾ വിളിച്ചും ആളുകൾക്കിടയിലിരുന്ന് അപമാനിക്കുകയായിരുന്നു ഇയാളുടെ വിനോദമെന്ന് ജബൽപൂർ എസ്പി സിദ്ധാർത്ഥ് ബഹുഗുണ പറഞ്ഞു. ഇരുവരേയും അപമാനിച്ച് കലാപമുണ്ടാക്കാനായിരുന്നു പ്രതിയുടെ ഉദ്ദേശമെന്ന് എസ്പി കൂട്ടിച്ചേർത്തു.
ഇയാൾക്കെതിരെ ഐപിസി സെക്ഷൻ 153 (ലഹളയുണ്ടാക്കുക, കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക) 294 (അശ്ലീലപ്രവൃത്തികളും പാട്ടുകളും) പോലീസ് ചുമത്തിയിട്ടുണ്ട്.
Comments