മോഹൻലാൽ നായകനായ ചിത്രം ‘ഒടിയൻ’ ഹിന്ദിയിലും. മൊഴിമാറ്റിയാണ് ചിത്രം ഹിന്ദിയിൽ എത്തുന്നത്. വി.എ ശ്രീകുമാർ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഹിന്ദി ഡബ്ബ് പതിപ്പിന്റെ ട്രെയിലർ പുറത്തുവിട്ടു. പെൻ മൂവീസാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുന്നത്.
നൂറ് കോടി ക്ലബ്ബിലെത്തിയ ചിത്രമാണ് ഒടിയൻ. കേരളത്തിൽ റിലീസ് ദിവസം തന്നെ ഏറ്റവും കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമാണ് ഒടിയൻ. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമ്മാണം. മഞ്ജു വാര്യരായിരുന്നു നായിക. ആശിർവാദ് സിനിമാസിന്റെ ബാനറിലായിരുന്നു ഒടിയൻ നിർമ്മിച്ചത്.
കെ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്, കൈലാഷ് തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിലുണ്ടായിരുന്നു. ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത്.
Comments