കോട്ടയം: റോഡിൽ നിന്നും വീഡിയോ ചിത്രീകരിച്ചതിൽ ബന്ധു വഴക്ക് പറഞ്ഞതിനെ തുടർന്നാണ് തലയോലപ്പറമ്പ് സ്വദേശി കൃഷ്ണമോൾ കഴിഞ്ഞ ദിവസം ഒതളങ്ങ കഴിച്ച് ജീവനൊടുക്കിയതെന്ന് പോലീസ്. സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിനായാണ് കൃഷ്ണമോൾ വീഡിയോ ചിത്രീകരിച്ചത്. എന്നാൽ ഇത് ഇഷ്ടമില്ലാതിരുന്ന ബന്ധു കൃഷ്ണയെ വഴക്ക് പറഞ്ഞെന്നും തുടർന്നാണ് ഒതളങ്ങ കഴിച്ചതെന്നും പോലീസ് പറഞ്ഞു.
സുഹൃത്തുക്കളായ പെൺകുട്ടികൾ രണ്ട് പേരും ഒന്നിച്ച് ഈസ്റ്റർ ദിവസം സിനിമയ്ക്ക് പോയി വന്ന ശേഷം കൃഷ്ണയുടെ ബന്ധുവിന്റെ വീടിന് സമീപത്ത് വെച്ച് വീഡിയോ ചിത്രീകരിച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന ബന്ധു പെൺകുട്ടിയെ ശകാരിച്ചിരുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു.
കോട്ടയം വെള്ളൂർ സ്വദേശിനിയായ കൃഷ്ണയുടെ കൂട്ടുകാരിയും ഒതളങ്ങ കഴിച്ചിരുന്നു. പെൺകുട്ടി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണെന്നും എസ്.ഐ ജസ്റ്റിൻ മണ്ഡപം വ്യക്തമാക്കി.
Comments