മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നത് സമാധാനത്തോടെ; എല്ലാത്തിനും സ്വാതന്ത്ര്യമുണ്ട്; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പാകിസ്താനോ യുകെയോ ഇടപെടേണ്ടെന്ന് മുസ്ലീം പുരോഹിതൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നത് സമാധാനത്തോടെ; എല്ലാത്തിനും സ്വാതന്ത്ര്യമുണ്ട്; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പാകിസ്താനോ യുകെയോ ഇടപെടേണ്ടെന്ന് മുസ്ലീം പുരോഹിതൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2022, 03:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയിൽ ഇസ്ലാമോഫോബിയ ഉണ്ടെന്ന് ആരോപിച്ച യുകെ എംപി നാസ് ഷായ്‌ക്ക് മറുപടി നൽകി ഇസ്ലാമിക് റിസേർച്ച് സെന്റർ ഡയറക്ടറും പുരോഹിതനുമായ മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി. ഇന്ത്യയിൽ മുസ്ലീങ്ങൾ സമാധാനത്തോടെയാണ് ജീവിക്കുന്നത് എന്നും വിദേശ രാജ്യങ്ങൾ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

നിരുത്തരവാദിത്വപരമായ പ്രസ്താവനയാണ് യുകെ എംപി നടത്തിയത് എന്ന് റസ്വി പറഞ്ഞു. ഇന്ത്യയിൽ എല്ലാ മുസ്ലീങ്ങളും ഒരുമയോടെയും സമാധാനത്തോടെയുമാണ് ജീവിക്കുന്നത്. ഇവിടെ തങ്ങൾ ഒരു തരത്തിലുള്ള വിവേചനവും നേരിടുന്നില്ലെന്ന് ഇന്ത്യയിലെ മതസൗഹർദ്ദത്തെ പ്രകീർത്തിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങൾക്ക് നമാസും, ആസാനും നടത്താൻ എല്ലാ സ്വാതന്ത്ര്യവും കേന്ദ്ര സർക്കാർ നൽകുന്നുണ്ട്. അതിൽ ആരും ബുദ്ധിമുട്ട് നേരിടുന്നില്ല. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ യുകെ എംപി ഇടപെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം താക്കീത് നൽകി.

കശ്മീർ വിഷയത്തിലും റസ്വി പ്രതികരിച്ചു. കശ്മീരിനെ സംബന്ധിച്ചിടത്തോളം അത് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളും അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു അഭിപ്രായവ്യത്യാസവും തങ്ങൾക്കിടയിലില്ല. ഇന്ത്യയിൽ മുസ്ലീങ്ങൾ സന്തുഷ്ടരാണെന്നും വികസ്വര രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ തങ്ങൾ അഭിവൃദ്ധി ആഗ്രഹിക്കുന്നുവെന്നും റസ്വി പറഞ്ഞു.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് യുകെ എംപിയോടും പാകിസ്താനോടും അദ്ദേഹം അഭ്യർത്ഥിച്ചു. കശ്മീരിന്റെ കാര്യത്തിലോ ഹിജാബ് വിഷയത്തിലോ നിങ്ങളുടെ ഇടപെടൽ ആവശ്യമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

Tags: UK MPUKPakistanKashmirmuslims
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies