കമ്യൂണിസ്റ്റ് ഭീകരതയിൽ നിന്നും മുഖ്യധാരയിലേക്ക്; ദമ്പതികളുടെ വിവാഹം നടത്തിക്കൊടുത്ത് സിആർപിഎഫും പോലീസും
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കമ്യൂണിസ്റ്റ് ഭീകരതയിൽ നിന്നും മുഖ്യധാരയിലേക്ക്; ദമ്പതികളുടെ വിവാഹം നടത്തിക്കൊടുത്ത് സിആർപിഎഫും പോലീസും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2022, 03:40 pm IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: രണ്ട് പേർ കല്യാണം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ തയ്യാറാകുന്നു. അവരുടെ വിവാഹദിനം വന്നെത്തുന്നു. എന്നാൽ ആ ദിനത്തിൽ വധൂവരന്മാരെ അനുഗ്രഹിക്കാനും അവരുടെ ജീവിതത്തിലെ സുപ്രധാന വേളയിൽ സന്തോഷം പങ്കിടാനും പ്രദേശത്തെ പോലീസുകാരും സിആർപിഎഫ് ഉദ്യോഗസ്ഥരും മുഴുവനുമെത്തി.

വിവാഹാഘോഷങ്ങളിൽ സാധാരണയായി എപ്പോഴും കാണപ്പെടുന്നവരല്ല സുരക്ഷാ ഉദ്യോഗസ്ഥർ. എങ്കിലും ഒഡീഷയിലെ കാലഹന്ദി പോലീസ് ഈ വിവാഹത്തിൽ പങ്കുചേരാൻ ഒരു കാരണമുണ്ട്. കമ്യൂണിസ്റ്റ് ഭീകരവാദം ഉപേക്ഷിച്ച് പോലീസിനുമുമ്പിൽ കീഴടങ്ങിയ രണ്ട് പേരാണ് വിവാഹിതരാകുന്നത്. മുഖ്യധാരയിലേക്ക് കടന്നുവന്ന ഇരുവരെയും ആശീർവദിക്കാനും വിവാഹചടങ്ങുകൾക്ക് നേതൃത്വം നൽകാനും വഴികാട്ടിയായ പോലീസുദ്യോഗസ്ഥർ തന്നെയെത്തി.

അതിഥികളുടെ പ്രത്യേകതയാൽ അപൂർവമായ ഈ വിവാഹാഘോഷം വെള്ളിയാഴ്ചയായിരുന്നു നടന്നത്. കാലഹന്ദിയിലെ റിസർവ് പോലീസ് ഗ്രൗണ്ടിലെ ക്ഷേത്രത്തിലായിരുന്നു വിവാഹം. സൗത്ത്-വെസ്റ്റ് ഡിഐജി രാജേഷ് ഉത്തംറാവുവിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. കാലഹന്ദി എസ്.പി ശരവണയും സിആർപിഎഫ് 64-ാം ബറ്റാലിയൻ കമാൻഡന്റ് ബിബ്ലാബ് സർക്കാരും ച
ങ്ങിൽ മുഖ്യപങ്കുവഹിച്ചു.

മാവോയിസ്റ്റ് ദമ്പതികളായിരുന്ന രാംദാസും കാലംദേയിയുമാണ് വിവാഹിതരായത്. ഛത്തീസ്ഗഡ് സ്വദേശിയായ രാംദാസ് ഏരിയ കമ്മിറ്റി മെമ്പറായിരുന്നു. 2020 ഫെബ്രുവരി 18നാണ് ഇയാൾ പോലീസിൽ കീഴടങ്ങിയത്. കമ്യൂണിസ്റ്റ് ഭീകരപ്രവർത്തനങ്ങളിൽ സജീവ പ്രവർത്തകയായിരുന്ന കാലംദേയി 2016 ജനുവരിയിലാണ് കീഴടങ്ങിയത്.

സിആർപിഎഫിനും പോലീസുകാർക്കുമൊപ്പം ദമ്പതികളുടെ കുടുംബാംഗങ്ങളും വിവാഹചടങ്ങിൽ സന്നിഹിതരായിരുന്നു. കമ്യൂണിസ്റ്റ് ഭീകരപ്രവർത്തനങ്ങൾ ഉപേക്ഷിച്ച് കീഴടങ്ങാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാനും മറ്റ് ഭീകരരും തയ്യാറാകണമെന്ന് ഒഡീഷ പോലീസ് അഭ്യർത്ഥിച്ചു.

 

Tags: CRPFODISHAmaoist
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies