എംപി എന്ന നിലയിലെ അവസാന ദിവസവും വയനാടിന് വേണ്ടി; ഇക്കുറി ശബ്ദമുയർത്തിയത് വയനാട്ടിലെ പരമ്പരാഗത വൈദ്യൻമാർക്ക് വേണ്ടി, നന്ദി സുരേഷേട്ടാ.. ; സന്ദീപ് വാര്യർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എംപി എന്ന നിലയിലെ അവസാന ദിവസവും വയനാടിന് വേണ്ടി; ഇക്കുറി ശബ്ദമുയർത്തിയത് വയനാട്ടിലെ പരമ്പരാഗത വൈദ്യൻമാർക്ക് വേണ്ടി, നന്ദി സുരേഷേട്ടാ.. ; സന്ദീപ് വാര്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2022, 04:45 pm IST
FacebookTwitterWhatsAppTelegram

വയനാട്: എംപി എന്ന നിലയിലെ അവസാന ദിവസവും വയനാടിന് വേണ്ടി ശബ്ദമുയർത്തിയ സുരേഷ് ഗോപി എംപിയ്‌ക്ക് നന്ദി പറഞ്ഞ് ബിജെപി സംസ്ഥാന വക്താവും ബിജെപി വയനാട് ജില്ലാ സഹപ്രഭാരിയുമായ സന്ദീപ് വാര്യർ. വയനാട് സന്ദർശന വേളയിൽ വനവാസി ചികിത്സക്ക് അംഗീകാരം നൽകണമെന്നും വിദേശ സർവകലാശാലകളടക്കം ഈ ചികിത്സാ രീതിയും മരുന്നുകളും സ്വന്തമാക്കുന്നത് തടയണമെന്നും വനവാസി വൈദ്യന്മാർ സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ഏപ്രിൽ 30ന് കൊച്ചിയിൽ തുടർ ചർച്ചകൾ നടത്താൻ തീരുമാനമായതായി സുരേഷ് ഗോപി എംപി അറിയിച്ചു.

സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് കുറിപ്പ്

ഇന്ന് എംപി എന്ന നിലയിൽ സുരേഷ് ഗോപിയുടെ ടേമിന്റെ അവസാന ദിവസമാണ്. ഇന്നത്തെ ദിവസവും കേരളത്തിലെ അടിസ്ഥാന ജനവിഭാഗത്തിന് വേണ്ടി സ്വയം സമർപ്പിതനായി അദ്ദേഹം.

വയനാട്ടിൽ സന്ദർശനം നടത്തിയപ്പോൾ വനവാസി വിഭാഗത്തിൽ തലമുറകളായി ചികിത്സ നടത്തുന്ന വൈദ്യന്മാരുടെ ഒരു സംഘം സുരേഷ് ഗോപി എംപിയെ കണ്ട് അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ബോധിപ്പിച്ചിരുന്നു. അദ്ദേഹം അത് പാർലമെന്റിൽ അവതരിപ്പിക്കുകയും ആയുഷ് വിഭാഗത്തിന്റെ മന്ത്രി സർബാനന്ദ സോനോവാളിന്റെ ശ്രദ്ധയിൽ കൊണ്ട് വരികയും ചെയ്തു.

പഞ്ചായത്ത് നൽകുന്ന ലൈസൻസിന്റെ പേരിൽ പോലും ചികിത്സ നടത്തുന്നവർ കേരളത്തിൽ ഉണ്ടെന്നിരിക്കെ പട്ടികവർഗ വിഭാഗത്തിലെ വൈദ്യൻമാർ തലമുറകളായി ആർജിച്ചെടുത്ത ചികിത്സാ രീതിയെ, മരുന്നുകളെ അംഗീകരിക്കാൻ നമ്മുടെ നാട് ഇപ്പോഴും തയ്യാറായിട്ടില്ല. കേരളത്തിലെ വനം വകുപ്പ് കാട്ടിൽ നിന്നും മരുന്ന് ശേഖരിക്കുന്നത് പോലും വിലക്കുന്നു. വനവാസി ചികിത്സക്ക് അംഗീകാരം നൽകണമെന്നും വിദേശ സർവകലാശാലകളടക്കം ഈ ചികിത്സാ രീതിയും മരുന്നുകളും സ്വന്തമാക്കുന്നത് തടയണമെന്നും വനവാസി വൈദ്യന്മാർ ആവശ്യപ്പെടുന്നു.

ഇന്ന് ഡൽഹിയിൽ വയനാട്ടിലെ കേളു വൈദ്യരും കൃഷ്ണൻ വൈദ്യരും രവി സുധനും അട്ടപ്പാടിയിലെ രംഗസ്വാമിയും, രാജേഷും ഉൾപ്പെടെയുള്ളവർ സുരേഷ് ഗോപി എംപിയുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാളിനെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച് അവർ നേരിടുന്ന പ്രയാസങ്ങൾ ബോധിപ്പിച്ചു. ഏപ്രിൽ 30 ന് കൊച്ചിയിൽ തുടർ ചർച്ചകൾ നടത്താനും തീരുമാനമായി.

വയനാട്ടിലെ അടിസ്ഥാന ജനവിഭാഗത്തിന്റെ സങ്കീർണമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സുരേഷ് ഗോപി എംപി നടത്തിയ പരിശ്രമങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക? എംപി എന്ന നിലയിൽ ആദ്യം അദ്ദേഹം പാർലമെന്റിൽ പ്രസംഗിച്ചതും കരിന്തണ്ടന്റെ ഓർമ്മകൾ സംരക്ഷിക്കപ്പെടണം എന്നായിരുന്നു. എംപി എന്ന നിലയിലെ അവസാന ദിവസവും വയനാടിന് വേണ്ടിയാണ് സുരേഷ് ഗോപി ശബ്ദിച്ചത്. ആ സന്ദർഭത്തിന് സാക്ഷിയാവാൻ ബിജെപി വയനാട് ജില്ലാ സഹപ്രഭാരി എന്ന നിലയിൽ സാധിച്ചു. നന്ദി സുരേഷേട്ടാ..

Tags: wayanadSuresh GopiSandeep VarierFacebook Post
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies