സുഹൃത്തുകൾക്കൊപ്പം പുഴയിൽ നീന്താൻ ഇറങ്ങിയ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മുങ്ങി മരിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുഹൃത്തുകൾക്കൊപ്പം പുഴയിൽ നീന്താൻ ഇറങ്ങിയ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മുങ്ങി മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2022, 06:08 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: എഞ്ചിനീയറിംഗ് വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങിമരിച്ചു. വെഞ്ഞാറമൂട് മുസ്ലീം അസോസിയേഷൻ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയായ ശബരിയാണ് മരിച്ചത്. 21 വയസായിരുന്നു. പുനലൂർ സ്വദേശിയാണ്.

വാമനപുരം ആറ്റിൽ തിങ്കളാഴ്ച ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. മേലാറ്റുമൂഴി ഭാഗത്തുള്ള കടവിൽ കൂട്ടുകാരുമായി കുളിക്കാൻ എത്തിയതായിരുന്നു ശബരി. ഇതിനിടെ ആറിന്റെ മധ്യഭാഗത്തേക്ക് നീന്തിയ ശബരി പിന്നീട് മുങ്ങിത്താഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

ആറിൽ കുളിക്കാൻ എത്തിയ സ്ത്രീകൾ ഇതുകാണുകയും നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. ഓടിക്കൂടിയ ജനങ്ങൾ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിക്കുമ്പോഴേക്കും ശബരിയെ കാണാതായി. ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് രക്ഷാപ്രവർത്തനത്തിനായി വെഞ്ഞാറമൂട് ഫയർ ഫോഴ്‌സ് സംഘവും പോലീസും സ്ഥലത്തെത്തി. ഇവർ നടത്തിയ തിരച്ചിലിന് ഒടുവിലാണ് ശബരിയെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

വെഞ്ഞാറമൂട് ഫയർഫോഴ്‌സ് സ്റ്റേഷൻ അസി. ഓഫീസർ എ.ടി ജോർജ്, ഗ്രേഡ് സ്റ്റേഷൻ അസി. ഓഫീസർ അലി അക്ബർ, ഫയർ ഓഫീസർമാരായ അബ്ബാസി, റോഷൻ രാജ്, ശ്യാംകുമാർ, അനീസ്, അരുൺ, സജിത്കുമാർ ഹോം ഗാർഡ്മാരായ ബാഹുലേയൻ നായർ, അരവിന്ദ് എസ് കുമാർ, സുരേഷ് കുമാർ, അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ നടന്നത്.

Tags: DeathdrownedENGINEERING STUDENT
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies