ടെസ്ലയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു ; ചൈനയിൽ നിർമ്മിച്ച് ഇന്ത്യയിൽ വിൽപ്പന നടത്താൻ അനുവദിക്കില്ലെന്ന് നിതിൻ ഗഡ്കരി
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടെസ്ലയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു ; ചൈനയിൽ നിർമ്മിച്ച് ഇന്ത്യയിൽ വിൽപ്പന നടത്താൻ അനുവദിക്കില്ലെന്ന് നിതിൻ ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2022, 03:39 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ശതകോടീശ്വരനും ട്വിറ്ററിന്റെ ഉടമയുമായ ഇലോൺ മസ്‌കിന്റെ വാഹന നിർമ്മാണ കമ്പനി ടെസ്ലയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. യുഎസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ലയെ ഇന്ത്യയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനും വിൽപ്പന നടത്താനും കയറ്റുമതി ചെയ്യാനും സ്വാഗതം ചെയ്യുന്നു എന്നാൽ ചൈനയിൽ നിന്ന് നിർമ്മിച്ച കാറുകൾ ഇന്ത്യയിൽ വിൽപ്പന നടത്താൻ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു.

ചൈനയിൽ ടെസ്ല കാറുകൾ നിർമ്മിക്കാനും ഇന്ത്യയിൽ വിൽക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, അത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു നല്ല കാര്യമായിരിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റെയ്‌സിന 2022 സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യ ഒരു വലിയ വിപണിയാണ്. കയറ്റുമതി ലഭ്യത ഇവിടെയുണ്ട്. ഇന്ത്യയിൽ നിന്ന് ടെസ്ല കാറുകൾ കയറ്റുമതി ചെയ്യാൻ മസ്‌കിന് കഴിയും, അദ്ദേഹത്തെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ വന്ന് ഇവിടെ നിർമ്മാണം നടത്തണമെന്നാണ് അദ്ദേഹത്തോടുള്ള ഞങ്ങളുടെ അഭ്യർത്ഥന. ഞങ്ങൾക്ക് പ്രശ്നങ്ങളൊന്നുമില്ല. ഇവിടെ കാർ നിർമ്മിക്കാനുള്ള എല്ലാ സൗകര്യമുണ്ടായിരിക്കും. കച്ചവടക്കാർ ലഭ്യമാണ്. ഞങ്ങൾക്ക് എല്ലാത്തരം സാങ്കേതിക വിദ്യകളും ഉണ്ട്, അതുകൊണ്ട് തന്നെ ചെലവ് കുറയ്‌ക്കാൻ മസ്‌കിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ടെസ്ല പോലുള്ള ബ്രാൻഡുകൾക്ക് ഇന്ത്യയിൽ മത്സര വിലയിൽ വിൽക്കാൻ കഴിയുന്ന തരത്തിൽ പുതിയ സാങ്കേതികവിദ്യകളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും ഇറക്കുമതി തീരുവ സർക്കാർ കുറയ്‌ക്കുമോ എന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ ഈ മറുപടി.
അതേസമയം ഇന്ത്യയിൽ ടെസ്ല കാറുകൾ വിൽക്കുന്നതിന് ഇറക്കുമതി തീരുവയിൽ ഇളവ് നൽകാനാവില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.ഇക്കാര്യത്തിൽ മസ്‌കിന് പ്രത്യേക പരിഗണനയൊന്നും ലഭിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ടെസ്ലയ്‌ക്കും ഇന്ത്യയ്‌ക്കും ഒരു നല്ല സാഹചര്യമാണ്. ഞങ്ങൾക്ക് എല്ലാ സ്പെയർ പാർട്സുകളും ഉണ്ട്. കൂടാതെ നിരവധി ഇന്ത്യൻ ബ്രാൻഡുകൾ ഇവിടെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ ടെസ്ല കാറുകൾ നിർമ്മിക്കുന്നത് എളുപ്പമാകും, അദ്ദേഹത്തിന് നല്ല ലാഭവും ഉണ്ടാക്കാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Tags: nitin gadkaritesla
ShareTweetSendShare

More News from this section

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

തമിഴ്‌നാട്ടിൽ അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തടഞ്ഞ് ഹൈക്കോടതി; വിജയ് രാജിവെച്ച സീറ്റും പട്ടികയിൽ, തിരഞ്ഞെടുപ്പ് കമ്മീഷന് ഇടക്കാല വിലക്ക്

കറുത്ത വസ്ത്രത്തിൽ കരൂരിലെത്തി വിജയ്; തന്റെ റോഡ് ഷോക്കിടയിലെ 41 പേരുടെ മരണത്തിന്റെ ഓർമയിൽ സ്മാരകം പണിയുമെന്ന് വാഗ്ദാനം

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

Latest News

137 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണ സംഭവം ; അന്വേഷണത്തിന് റെയിൽവേ; റിപ്പോർട്ട് 48 മണിക്കൂറിനകം

ഇസ്ലാമിക മതഭ്രാന്തിന്റെ ഇര; ”തല മുതൽ കാൽവരെ ചതവുകൾ, തലയ്‌ക്ക് ഗുരുതര ക്ഷതം; തലച്ചോറിലെ രക്തസ്രാവം മരണകാരണമെന്ന് റിപ്പോർട്ട്; സാവരിയയുടെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്

മതസംവരണം അവസാനിപ്പിക്കണം; ക്ഷേത്രഭൂമി തിരിച്ചുപിടിക്കണം, ശബരിമല കേസുകൾ പിൻവലിക്കണം; ഹൈന്ദവ വിഷയങ്ങളുമായി മുഖ്യമന്ത്രിക്ക് ഹിന്ദു ഐക്യവേദിയുടെ നിവേദനം

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരന്‍ മരിച്ചു

ഓണയാത്ര പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കുക ; മൂന്ന് സ്പെഷ്യൽ ട്രെയിനുകളുടെ ബുക്കിങ് ഇന്ന് മുതൽ

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies