ഉപരോധമൊക്കെ വെറും വാചകമടി: യുദ്ധം ആരംഭിച്ചശേഷം റഷ്യയിൽ നിന്ന് ജർമ്മനി മാത്രം വാങ്ങിയത് 1000 കോടി ഡോളറിന്റെ വാതകം; പുടിന് മുന്നിൽ മുട്ടുമടക്കി പാശ്ചാത്യർ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഉപരോധമൊക്കെ വെറും വാചകമടി: യുദ്ധം ആരംഭിച്ചശേഷം റഷ്യയിൽ നിന്ന് ജർമ്മനി മാത്രം വാങ്ങിയത് 1000 കോടി ഡോളറിന്റെ വാതകം; പുടിന് മുന്നിൽ മുട്ടുമടക്കി പാശ്ചാത്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2022, 12:02 pm IST
Facebook
Twitter
WhatsAppTelegram

യുക്രെയ്‌നിൽ യുദ്ധം ആരംഭിച്ചശേഷം പാശ്ചാത്യ രാജ്യങ്ങൾ പ്രഖ്യാപിച്ച ഉപരോധമൊക്കെ വാചകമടിയിൽ ഒതുങ്ങിയതായി റിപ്പോർട്ട്. ഫെബ്രുവരി 24ന് റഷ്യ യുക്രെയ്‌നിൽ യുദ്ധം തുടങ്ങിയ ശേഷം ആദ്യ രണ്ട് മാസങ്ങളിൽ ജർമ്മനി റഷ്യൻ വാതകത്തിന്റെ ഏറ്റവും വലിയ ഇറക്കുമതിക്കാരായി തുടരുന്നു. റഷ്യയിൽ നിന്ന് കഴിഞ്ഞ രണ്ട് മാസത്തിനിടെ ജർമ്മനി മാത്രം 10 ബില്യൺ ഡോളറിന്റെ വാതകം വാങ്ങിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ റഷ്യൻ എണ്ണ, വാതകം, ഊർജ്ജ കയറ്റുമതിയുടെ 71 ശതമാനം വഹിക്കുന്നുവെന്നാണ്. ഇത് ഏകദേശം 44 ബില്യൺ യൂറോയാണ്(ഏകദേശം 3.5 ലക്ഷം കോടി രൂപ). പ്രതിമാസ വ്യാപാര റിപ്പോർട്ടുകൾ, കപ്പലുകളുടെ ചലനം എന്നിവയിൽ നിന്ന് ശേഖരിച്ച ഡാറ്റ പ്രകാരം യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യ ഗ്യാസ് വിതരണത്തിൽ നിന്ന് ഏകദേശം 66.5 ബില്യൺ ഡോളർ(അഞ്ച് ലക്ഷം കോടി) വരുമാനം നേടിയിട്ടുണ്ട്.

റഷ്യൻ വാതകത്തെ ആശ്രയിക്കുന്നത് കുറയ്‌ക്കുമെന്ന് ഉന്നത ജർമ്മൻ മന്ത്രിമാർ പരസ്യമായി അവകാശപ്പെട്ട സമയത്താണ് റിപ്പോർട്ട് പുറത്ത് വരുന്നതെന്നത് ശ്രദ്ധേയമാണ്. റഷ്യൻ എണ്ണ ഉപേക്ഷിക്കാൻ ബെർലിൻ ‘വളരെ അടുത്ത്’ എത്തിയതായി ഈ ആഴ്ച ആദ്യം ജർമ്മനിയുടെ സാമ്പത്തിക കാര്യ, കാലാവസ്ഥാ പ്രവർത്തന മന്ത്രി റോബർട്ട് ഹാബെക്ക് പ്രസ്താവിച്ചിരുന്നു.

മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളോട് റഷ്യൻ ഫോസിൽ ഇന്ധന വാങ്ങലുകളിൽ നിന്ന് സ്വയം ‘മോചിതരാകാൻ’ അദ്ദേഹം ആവശ്യപ്പെട്ടു. ജർമ്മൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്കും ഹബെക്കിന്റെ നിലപാട് ആവർത്തിച്ചു. ‘ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ റഷ്യൻ ഇറക്കുമതി അവസാനിപ്പിക്കാൻ’ ബെർലിൻ ശ്രമിക്കുന്നതായി അവർ വ്യക്തമാക്കി.

റഷ്യ പോളണ്ടിലേക്കും ബൾഗേറിയയിലേക്കുമുള്ള ഗ്യാസ് വിതരണം ബുധനാഴ്ച നിർത്തിവച്ചതിന് തൊട്ടുപിന്നാലെയാണ് റിപ്പോർട്ട് വന്നത്. ഇന്ധനവും ഊർജ വിതരണവും ലഭിക്കുന്നതിന് ‘സൗഹൃദമല്ലാത്ത’ രാജ്യങ്ങൾക്ക് റഷ്യൻ കറൻസിയിൽ പണം നൽകേണ്ടിവരുമെന്ന് കഴിഞ്ഞ മാസം പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞതിന് അനുസൃതമായിരുന്നു ഈ ആവശ്യം.

വിലക്കയറ്റം കാരണം കണക്കുകൾ വിശ്വസനീയമാണെന്ന് ജർമ്മൻ വിദഗ്ധൻ പറയുന്നു
ഇന്ധനവില കുത്തനെയുള്ള വർധനവാണ് പേയ്മെന്റ് തുക ഉയരാൻ കാരണമെന്ന് ജർമ്മൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക് റിസർച്ചിലെ മുതിർന്ന ഊർജ വിദഗ്ധൻ ക്ലോഡിയ കെംഫെർട്ട് വിശദീകരിച്ചു. 2021ൽ ജർമ്മനി അതിന്റെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ 35 ശതമാനം റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തു. ഏകദേശം 100 ബില്യൺ യൂറോ (മൊത്തം കൽക്കരി, എണ്ണ, വാതകം എന്നിവയുടെ) വാങ്ങലുകളുടെ നാലിലൊന്ന് മോസ്‌കോയിലേക്ക് നൽകി.

അതേസമയം, റിപ്പോർട്ടിൽ പ്രവചിക്കുന്ന ഗ്യാസ് ഇറക്കുമതിയിലെ വർദ്ധനവിനെക്കുറിച്ച് പ്രതികരിക്കാൻ ജർമ്മൻ സർക്കാർ വിസമ്മതിച്ചു. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, റഷ്യയിൽ നിന്ന് കൽക്കരി, എണ്ണ, വാതകം എന്നിവ വാങ്ങുന്ന കമ്പനികളിൽ നിന്നാണ് എസ്റ്റിമേറ്റ് ലഭിക്കേണ്ടത്. ജർമ്മനി വർഷങ്ങളായി തങ്ങളുടെയും യൂറോപ്യൻ യൂണിയന്റെയും സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകിയിട്ടും റഷ്യൻ വാതകത്തെ അമിതമായി ആശ്രയിക്കുന്നതിൽ മറ്റ് രാഷ്‌ട്രങ്ങൾക്കിടയിൽ അസംതൃപ്തിയുണ്ട്.

Tags: germanyRussiaUkraine War
Share
Tweet
SendShare

More News from this section

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

Latest News

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies