കാസർകോട് : കാസർകോട് ഐസ്ക്രീം കഴിച്ച സഹോദരങ്ങളെ ഭക്ഷ്യവിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവിലക്കടപ്പുറം സ്വദേശികളായ അനന്ദു, അനുരാഗ് എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചെറുവത്തൂരിനു സമീപം പടന്ന കടപ്പുറത്തുനിന്നാണ് ഇവർ ഐസ്ക്രീം വാങ്ങി കഴിച്ചത്.
ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാർത്ഥിനി മരിച്ചതിന് പിന്നാലെയാണ് ജില്ലയിൽ നിന്നും അടുത്ത ദുരന്ത വാർത്ത പുറത്തുവരുന്നത്. കരിവെള്ളൂരിലെ നാരായണൻ പ്രസന്ന ദമ്പതികളുടെ മകൾ ദേവനന്ദ (16) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റ 14 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ചെറുവത്തൂരിലെ ഐഡിയൽ കൂൾബാർ എന്ന കടയിൽ നിന്നാണ് ഇവർ ഷവർമ്മ കഴിച്ചത്. സംഭവത്തിന് പിന്നാലെ കട സീൽ ചെയ്തു.
Comments